Breaking News

കേരളത്തിലെ മതേതര മണ്ണ് ബിജെപിക്ക് പാകമാവില്ല, തോൽപ്പിക്കണം.-സാംസ്‌കാരിക പ്രവർത്തകർ

മൊഗ്രാൽ : ജനാധിപത്യത്തിനും, മതേതരത്വത്തിനും വലിയ വെല്ലുവിളി ഉയർത്തുന്ന ബിജെപിയെ കേരള നിയമസഭ കാണിക്കരുതെന്ന് ഒരു കൂട്ടം സാംസ്‌കാരിക പ്രവർത്തകർ അഭ്യർത്ഥിച്ചു.മൊഗ്രാൽ ദേശീയവേദി ഓഫീസിലെത്തിയ കേരളത്തിലെ സാംസ്‌കാരിക കൂട്ടയ്മയായ "വെ യ്ക്ക് അപ്പ് ''കേരളം പ്രവർത്തകർക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സാംസ്കാരിക പ്രവർത്തകർ.

 കേരളത്തിന്റെ മതേതര മണ്ണ് ബിജെപിക്ക് പാക മാകില്ല,അത് കൊണ്ട് അവരെ തോൽപ്പിക്കണം. മതേതര പ്രസ്ഥാനങ്ങൾ ജയിക്കണം ഈ ആവശ്യവുമായാണ് കേരളത്തിലെ ചില മണ്ഡലങ്ങളിൽ വോട്ടർമാരെ തങ്ങൾ കാണുന്നതെന്നും സാംസ്കാരിക കൂട്ടായ്മ അംഗങ്ങളായ കദീജ മുംതാസ്, കെ അജിത എന്നിവർ പറഞ്ഞു.

ചടങ്ങിൽ എൻ സുബ്രഹ്മണ്യൻ,രവി പാലൂർ,സുബൈർ ചൗക്കി,ഷാഫി കല്ലുവളപ്പിൽ എന്നിവർ സംബന്ധിച്ചു. മൊഗ്രാൽ ദേശീയവേദി  പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ് ടൈൽസ് സ്വാഗതവും, ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ് നന്ദിയും പറഞ്ഞു.

 കേരളത്തിലെ സാംസ്കാരിക നായകരും, എഴുത്തുകാരുമായ സച്ചിദാനന്ദൻ,സാറാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട വെയ്ക്കപ്പ് ''കേരളം ദേശീയതലത്തിൽ ആൾ ഇന്ത്യാ പീപ്പി ള്‍സ് മൂവ്മെന്റ്ന്റെ ഭാഗമായാണ് പ്രവർത്തിച്ചു വരുന്നത്.

ഫോട്ടോ:മൊഗ്രാൽ ദേശീയവേദി ഓഫീസിലെത്തിയ സാംസ്കാരിക പ്രവർത്തകർക്ക് നൽകിയ സ്വീകരണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments