*10 ലക്ഷം രൂപയ്ക്ക് ചോദ്യപേപ്പർ വാങ്ങി; ചോദ്യം കൈയില്‍ കിട്ടിയിട്ടും യുവമോർച്ച നേതാവിന്റെ മകന് കിട്ടിയ സ്‌കോർ 720ൽ 107*
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സിബിഐ. മുഖ്യസൂത്രധാരിൽ ഒരാൾ കൂടി ഇന്നലെ പിടിയിൽ. പൂനെ സ്വദേശി മനീഷ ഗുരുനാഥ് മന്ധാരയെയാണ് സിബിഐ ഇന്ന് അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ 24 മണിക്കൂറിനിടെ ആറിടങ്ങളിൽ റെയ്ഡ് നടത്തിയതായായി സിബിഐ അറിയിച്ചിരുന്നു. കേസിൽ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പരീക്ഷാ തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും സിബിഐപുറത്തുവിട്ടു.
പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോർന്ന ചോദ്യപേപ്പർ ലഭിച്ചതായി കരുതുന്ന യുവമോർച്ച നേതാവ് ദിനേഷ് ബിവാൽ എന്ന പ്രതിയുടെ മകൻ ഋഷി ബിവാലിനായി സിബിഐ ഇപ്പോൾ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പരീക്ഷയിൽ മകന് ഉയർന്ന വിജയം നേടിക്കൊടുക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്ന് ഇയാൾ സിബിഐയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപ്പേപ്പർ ലഭിച്ചിട്ടും പരീക്ഷ എഴുതിയ വിദ്യാർഥിക്ക് കിട്ടിയത് 720-ൽ 107 മാർക്ക് മാത്രമെന്ന് കണ്ടെത്തൽ. അധികൃതർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഋഷി ബിവാലിന്റെ പന്ത്രണ്ടാംക്ലാസ് മാർക്ക്‌ഷീറ്റ് ഓൺലൈനിൽ പ്രചരിച്ചതോടെയാണ് വിവാദം കൂടുതൽ ശക്തമായത്. ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് പരീക്ഷ ജയിച്ചതെന്ന് ഇതിൽ കാണിക്കുന്നതായാണ് റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഋഷി ബിവാലിന്റെ പഠനനിലവാരം മോശമായിരുന്നെന്നും കണ്ടെത്തി. പത്താംക്ലാസിൽ 44 ശതമാനം മാർക്കോടെയാണ് ഋഷി ബിവാൽ പാസായത്. പന്ത്രണ്ടാംക്ലാസിൽ ഇത് സെക്കന്റ് ക്ലാസായിരുന്നു.
കേസിൽ ഇതുവരെ അറസ്റ്റിലായ മുഴുവൻ പ്രതികളെയും അന്വേഷണസംഘം ചോദ്യം ചെയ്യും. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ വിദ്യാർഥിയിൽ നിന്നും ക്രൈംബ്രാഞ്ച് വിിവരങ്ങൾ തേടിയിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാരെ വെളിച്ചത്തിൽ കൊണ്ടുവരാനാണ് സിബിഐ നീക്കം. നേരത്തെ റദ്ദാക്കിയ മെയ് മൂന്നാം തീയതിയിലെ പരീക്ഷ ജൂൺ 21-ന് നടത്തും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments