Breaking News

* കഴിഞ്ഞ പത്തുവര്‍ഷത്തെ മോദി ഭരണത്തില്‍* *രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്..!* *പഠിപ്പിക്കാന്‍ ഒരാള്‍ മാത്രമുള്ള 1,04,125 സ്‌കൂളുകൾ...!!*


'School Education System in India' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014-15 കാലയളവില്‍ 11.07 ലക്ഷമായിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 2024-25ല്‍ എത്തിയപ്പോഴേക്കും 10.13 ലക്ഷമായി ചുരുങ്ങിയതായും ചൂണ്ടിക്കാട്ടുന്നു. 

ഏകദേശം 94,000 സര്‍ക്കാര്‍ സ്‌കൂളുകളാണ് ഈ കാലയളവില്‍ ഇല്ലാതായത്.
പത്തു വര്‍ഷം മുമ്പ് രാജ്യത്തെ ആകെ സ്‌കൂളുകളില്‍ 73 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്നെങ്കില്‍, നിലവില്‍ അത് 68.9 ശതമാനമായി കുറഞ്ഞെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതേസമയം തന്നെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014-15ല്‍ 2.88 ലക്ഷമായിരുന്ന സ്വകാര്യ സ്‌കൂളുകള്‍ 3.39 ലക്ഷമായി ഉയര്‍ന്നു. സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. 1.19 ലക്ഷം സ്‌കൂളുകളില്‍ വൈദ്യുതിയില്ല. 98,592 സ്‌കൂളുകളില്‍ ശുചിമുറിയില്ല. 61,540 ഇടത്ത് ഉപയോഗയോഗ്യമായ ശുചിമുറികളും ഇല്ല. 14,505 ഇടത്ത് ജലലഭ്യതയില്ല. 59,829 ഇടത്ത് കൈകഴുകാനും സൗകര്യമില്ല. സര്‍ക്കാര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ 51.7 ശതമാനവും ലാബില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

പഠിപ്പിക്കാന്‍ ഒരാള്‍ മാത്രമുള്ള 1,04,125 സ്‌കൂളുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments