*ധുരന്ധര്‍ 2'; ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കി, കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി*
ന്യൂഡല്‍ഹി : ധുരന്ധര്‍ 2 എന്ന ചിത്രം ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയെന്ന ആരോപണത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ആദിത്യ ധര്‍ സംവിധാനം ചെയ്ത രണ്‍വീര്‍ സിങ് നായകനായ ഈ ചിത്രം ബോക്‌സ് ഓഫിസില്‍ വലിയ വിജയം കൈവരിച്ചിരുന്നുവെങ്കിലും, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്. സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ സിനിമ വെളിപ്പെടുത്തിയോ എന്ന് പരിശോധിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. സായുധ സീമ ബല്‍ (എസ്.എസ്.ബി) ഹെഡ് കോണ്‍സ്റ്റബിളായ ദീപക് കുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് (ജകഘ) കോടതി ഈ നടപടി സ്വീകരിച്ചത്. ചിത്രത്തില്‍ സായുധ സേനയുടെ പ്രവര്‍ത്തനപരമായ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു. മെയ് 20-ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ ഹരജി പരിഗണിച്ചത്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിലെ (Official Secrets Act) വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും (MIB) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോടും (CBFC) കോടതി നിര്‍ദ്ദേശിച്ചു. സിനിമയിലെ ചില രംഗങ്ങള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും അന്തരിച്ച സൈനികരെയും മാതൃകയാക്കിയുള്ളതാണെന്നും, ഇത്തരം ചിത്രീകരണം രാജ്യത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലൊക്കേഷനുകളുടെയും കഥാപാത്രങ്ങളുടെയും ചിത്രീകരണം സുരക്ഷാപരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതായി ഹര്‍ജിക്കാരന്‍ വാദിച്ചു. സിനിമ ഒരു സാങ്കല്‍പ്പിക സൃഷ്ടിയാകാമെങ്കിലും ഒരു സുരക്ഷാ സേനാംഗം ഉന്നയിക്കുന്ന ആശങ്കകള്‍ അവഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിനോദത്തിനായി നിര്‍മിച്ചതാണെങ്കില്‍പോലും സിനിമ ചെലുത്തുന്ന സ്വാധീനം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയിലെ പരാതികള്‍ ഒരു നിവേദനമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും കോടതി നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments