*രാജ്യത്താദ്യമായി പ്രത്യേക എഐ വകുപ്പ് രൂപീകരിച്ച് കേരളം; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് ചുമതല*
തിരുവനന്തപുരം : കേരളത്തില്‍ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വകുപ്പ് രൂപീകരിച്ചു. പുതിയതായി ചുമതലയേറ്റ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം പുറത്തുവന്നത്. സീനിയര്‍ ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിക്കാണ് പുതിയ AI വകുപ്പിന്റെ പൂര്‍ണ്ണ ചുമതല നല്‍കിയിരിക്കുന്നത്. വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT), വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, കൈത്തറി, ടെക്‌സ്‌റ്റൈല്‍സ് എന്നിവയ്‌ക്കൊപ്പം AI വകുപ്പും കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments