*അങ്കണവാടികളിൽ പ്രവേശനോത്സവം 30-ന്; നടത്തിപ്പിന് 500 രൂപ വീതം*.
സംസ്ഥാനത്തെ അങ്കണവാടികളിൽ ഇത്തവണ പ്രവേശനോത്സവം മേയ് 30-ന്. ആകെയുള്ള 33,120 അങ്കണവാടികളിലും സംസ്ഥാനതലത്തിലും പ്രവേശനോത്സവം നടത്താനാണ് തീരുമാനം. അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടുക, ഇവയുടെ പ്രാധാന്യത്തെയും ലഭിക്കുന്ന സേവനങ്ങളെയും കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പ്രവേശനോത്സവം പോലെ അങ്കണവാടികളിലും പ്രവേശനോത്സവം നടത്തുന്നത്.
പ്രവേശനോത്സവം സംഘടിപ്പിക്കാനായി ഒരു അങ്കണവാടിക്ക് 500 രൂപയെന്ന തോതിൽ സംസ്ഥാനത്തെ അങ്കണവാടികൾക്കായി 1.66 കോടി രൂപ അനുവദിച്ചു. സംസ്ഥാനതല പ്രവേശനോത്സവം നടത്തിപ്പിന് മൂന്നുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാധാരണ ജൂൺ, നവംബർ മാസങ്ങളിലെ ആദ്യ പ്രവൃത്തി ദിവസമാണ് അങ്കണവാടി പ്രവേശനോത്സവം നടത്താറുള്ളത്. ഇക്കുറി അങ്കണവാടികളിലെ ആദ്യഘട്ട പ്രവേശനോത്സവം നേരത്തെയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments