Breaking News

*ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറിയെന്ന് മരണമൊഴി*

ഗുജറാത്തിലെ അഹ്മദാബാദിൽ കന്നുകാലി ഇറച്ചി കൈവശം വെച്ചെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 70കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ജുഹാപുര സ്വദേശിയായ സഹീർ ഷെയ്ഖ് ആണ് എസ്.വി.പി ആശുപത്രിയിൽ മരിച്ചത്. കസ്റ്റഡി മർദനത്തെതുടർന്നാണ് മരണമെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപ്രതിക്ക് മുന്നിൽ മുന്നിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ മേയ് അഞ്ചിന് ജുഹാപുരയിലെ ഒരു തുറന്ന പറമ്പിൽനിന്ന് 520 കിലോഗ്രാം കന്നുകാലി ഇറച്ചിയും ജീവനുള്ള പശുക്കിടാവിനെയും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധന സമയത്ത് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സഹീർ ഷെയ്ഖിനെ മെയ് 18നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിൽ താൻ ക്രൂരമായ മർദനത്തിന് ഇരയായതായി മരണത്തിന് തൊട്ടുമുമ്പ് സഹീർ ഷെയ്ഖ് വെളിപ്പെടുത്തുന്ന വീഡിയോ ദ ഒബ്സർവർ പോസ്റ്റ് പുറത്തുവിട്ടു.
സഹീറിന്റെ മകൻ തൗഫീഖ് ഷെയ്ഖ്
റെക്കോർഡ് ചെയ്ത്‌ വീഡിയോയിൽ,
പൊലീസുകാർ തന്നെ മർദിച്ചതായും
താടി വലിച്ചു കീറിയതായും
സ്വകാര്യഭാഗങ്ങളിൽ ചവിട്ടിയതായുംപണം ആവശ്യപ്പെട്ടതായും സഹീർ
ആരോപിക്കുന്നുണ്ട്.
അക്ഷയ് എന്ന് പേരുള്ള ഒരു കോൺസ്റ്റബിളിൻ്റെ പേരും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മരണത്തിന് മുമ്പ് ആശുപത്രിയിൽ വെച്ചും മർദിച്ച പൊലീസുകാരുടെ പേരുകൾ സഹീർ വെളിപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments