Breaking News

കനിവ് പാലിയേറ്റീവ് സൊസൈറ്റി അജാനൂർ സോണൽ വാർഷിക ജനറൽബോഡിയോഗം നടന്നു.

വെള്ളിക്കോത്ത് : സാന്ത്വന പരിചരണരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കനിവ് പാലിയേററീവ് ചാരിററബിൾ സൊസൈററി അജാനൂർ സോണൽ കമ്മിററി വാർഷിക ജനറൽ ബോഡിയോഗം ബെള്ളിക്കോത്ത് അഴീക്കോടൻ ഗ്രന്ഥാലയ ഹാളിൽ വെച്ചു നടന്നു.കനിവ് പാലിയേററീവ് ജില്ലാ കമ്മിററി ചെയർമാൻ കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡൻറ് കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സോണൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.രാകേഷ് വരവുചെലവുകണക്കും അവതരിപ്പിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി.തുളസി,കനിവ് ഏരിയാ സെക്രട്ടറി എൻ.പ്രിയേഷ്എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.ബാലകൃഷ്ണൻ(പ്രസിഡൻറ്),കമലാക്ഷൻ കൊളവയൽ,എം.ജി.പുഷ്പ(വൈസ് പ്രസിഡൻറ്),കെ.രാധാകൃഷ്ണൻ(സെക്രട്ടറി),ദാമോദരൻ ആലിങ്കാൽ,കെ.ചന്ദ്രൻ(ജോയിൻറ് സെക്രട്ടറി),കെ.രാകേഷ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments