Breaking News

ചിത്താരി വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രം മഹോത്സവം സമാപിച്ചു. 5 തിടമ്പുകളോട് കൂടിയ നൃത്തോത്സവം ശ്രദ്ധേയമായി.

കാഞ്ഞങ്ങാട് : രണ്ട് ദിവസങ്ങളിലായി നടന്നുവന്ന ചിത്താരി വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രത്തിലെ മഹോത്സവത്തിന് അഞ്ച് തിടമ്പുകളോട് കൂടിയ നൃത്തോത്സവത്തോടെ സമാപനമായി. കേരളത്തിൽ ശാസ്താവ്, മഹിഷ മർദ്ദിനി, ഗണപതി,വിഷ്ണു, ശിവൻ എന്നീ 5 ദേവതകളുടെ തിടമ്പുകളോട് കൂടി നൃത്തങ്ങൾ നടക്കുന്ന ഏക ക്ഷേത്രമാണ് ചിത്താരി വാരിക്കാട്ടപ്പൻ മഹിഷമർദ്ദിനി ക്ഷേത്രം.ശ്രീരാമൻ പെരുമ്പൂത്തായ,
ചേതൻ അഗ്ഗിത്തായ,
ശിവപ്രസാദ് മണോളിത്തായ,
പുതിയില്ലം ശ്രീകുമാർ,
പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നീ 5 തിടമ്പ് നൃത്ത കലാകാരന്മാരാണ് തിടമ്പുകൾ ശിരസ്സിലേറ്റി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുവടുകൾ വച്ചത്. ഇത് കണ്ടു നിന്ന ഭക്തരിൽ ആനന്ദ നിർവൃതിയുണർത്തി. മഹോത്സവത്തിന്റെ ഭാഗമായി മഹാഗണപതിഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ഭജന, മഹാപൂജ ഗുളികൻ ദൈവത്തിന്റെ പുറപ്പാട്, ദീപാരാധന, തായമ്പക, വാരിക്കാട്ട് മല്ലികാർജുന ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച വരവ്, ശ്രീഭൂതബലി എഴുന്നള്ളത്ത്, മേളം എന്നിവയും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments