Breaking News

അജിത് കുമാറിന് 'ഇരട്ടപ്പൂട്ട്'; രമേശ് ചെന്നിത്തല രണ്ടും കല്‍പ്പിച്ച്; അന്‍വറിസത്തിന് ആഘോഷിക്കാം; എം.ആര്‍. അജിത് കുമാറിന്റെ തൊപ്പി തെറിക്കുമോ?

തിരുവനന്തപുരം : മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പിലെ സര്‍വ്വാധികാരിയായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒടുവില്‍ ഇരട്ടപ്പൂട്ട് വീഴുന്നു. ഒരുകാലത്ത് പോലീസിനെ സ്വന്തം ഇഷ്ടപ്പടി നിയന്ത്രിച്ചിരുന്ന ഈ ഐപിഎസ് വമ്പനെതിരെ രണ്ടും കല്‍പ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തിറങ്ങിയതോടെ അജിത് കുമാറിന്റെ തൊപ്പി തെറിക്കുമെന്നുറപ്പായി. പിണറായി ഭരണകാലത്ത് എഡിജിപിക്കെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭം നയിക്കുകയും പോലീസിലെ കള്ളക്കളികള്‍ പുറത്തുവിടുകയും ചെയ്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ 'അന്‍വറിസത്തിന്' പൂര്‍ണ്ണമായും ആഘോഷിക്കാനുള്ള വക നല്‍കുന്നതാണ് ആഭ്യന്തര വകുപ്പില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നവകേരള മര്‍ദ്ദനക്കേസ് അട്ടിമറിയും ഇന്റലിജന്‍സ് മേധാവി പി. വിജയനെതിരായ ഗൂഢാലോചനയും ഒരേസമയം സജീവമായതോടെ അജിത് കുമാര്‍ സസ്‌പെന്‍ഷന്റെ വക്കിലാണ്.

ആലപ്പുഴയിലെ നവകേരള സദസ്സിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന ക്രൂരമായ മര്‍ദ്ദനക്കേസ് അട്ടിമറിക്കാന്‍ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്‍. അജിത് കുമാര്‍ വലിച്ചുകീറിയെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് പിന്നാലെയാണ് കേരള പോലീസിനെ ഉലയ്ക്കുന്ന കൂടുതല്‍ ഗൂഢാലോചനക്കഥകള്‍ പുറത്തു വരുന്നത്. നിലവിലെ ഇന്റലിജന്‍സ് മേധാവി പി. വിജയനെ മുന്‍പ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിലേക്ക് നയിച്ച സംഭവങ്ങളിലും സമാനമായ 'റിപ്പോര്‍ട്ട് കീറല്‍' അട്ടിമറി നടന്നതായാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പില്‍ നിന്ന് പുറത്തുവരുന്ന സൂചനകള്‍.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments