Breaking News

അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി. ഡി. എസ് ന്റെ നേതൃത്വത്തിൽ ബാലസഭ കളിക്കൂട്ടം -ഫെസ്റ്റിവ ക്യാമ്പയിൻ' സി.ഡി.എസ് തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി   കളിക്കൂട്ടം എന്ന പേരിൽ അവധിക്കാല  ക്യാമ്പയിൻ നടപ്പിലാക്കി വരിക യാണ്. പുതിയ ബാലസഭകളുടെ രൂപീകരണം, നിലവിലുള്ള ബാലസഭകളുടെ പുനസംഘടന എന്നിവ ലക്ഷ്യമിട്ടാണ് ബാലസഭകൾ നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി കാസറഗോഡ് ജില്ലാ മിഷൻ കുടുംബശ്രീയുടെ കീഴിൽ അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി. ഡി. എസ് ന്റെ നേതൃത്വത്തിൽ ബാലസഭ കളിക്കൂട്ടം -ഫെസ്റ്റിവ ക്യാമ്പയിൻ' സി.ഡി.എസ് തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അജാനൂർ  പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. കുഞ്ഞാമിന സംസാരിച്ചു. സംസ്ഥാന അധ്യാപക അവാർഡ്  ജേതാവും ഇംഗ്ലീഷ് അധ്യാപക പരിശീലകനും ബോവിക്കാനം എ.യു.പി സ്കൂൾ അധ്യാപകനുമായ ഉണ്ണികൃഷ്ണൻ അണിഞ്ഞ, അധ്യാപിക അനുശ്രീ മുഴക്കോം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് കൈകാര്യം ചെയ്തു. അജാനൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജു സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ. സുമതി നന്ദിയും പറഞ്ഞു.രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ഞായറാഴ്ച സമാപിക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments