Breaking News

*മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയുള്ള വ്യക്തി ഹത്യശ്രമം അപലപനീയം: മുസ്ലിം ലീഗ്*

ബോവിക്കാനം : മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , സെക്രട്ടറി എന്നിവർക്കെതിരെ സോഷ്യൽ മീഡിയയിൽ അടിസ്ഥാന രഹിതമായ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച്
വ്യക്തിഹത്യ നടത്താനുള്ള സാമൂഹ്യ വിരുദ്ധരുടെ
ശ്രമങ്ങൾ
അപലപനീയമാണെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പാർലമെന്ററി പാർട്ടിയോഗം 
കുറ്റപ്പെടുത്തി.

പഞ്ചായത്ത് - നിയമസഭാ തിരഞ്ഞെടുപ്പിൽ
മുളിയാർ പഞ്ചായത്തിലെ ജനങ്ങൾ കൈയ്യൊഴിഞ്ഞ്
നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ
സി.പി.എം
ചില ശിഖണ്ഡികളെയും സാമൂഹ്യ വിരുദ്ധരെയും മുന്നിൽ നിർത്തി നിഴലിനോട് യുദ്ധം ചെയ്യാനുള്ള ശ്രമം
നടത്തുകയാണെന്നും
 പൊതു ജനങ്ങൾ അർഹിക്കുന്ന അവഞ്ജയോടെ
ഇത്തരം കുൽസിത ശ്രമങ്ങളെ തള്ളി കളയുമെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം അഭിപ്രായപ്പെട്ടു.

അപവാദ പ്രചരണവും വ്യക്തിഹത്യയും നടത്തി പദവിയിലിരിക്കുന്നവരെ മാനഹാനി വരുത്തി തേജോവധം ചെയ്യാനും
 ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാനുമുള്ള നീക്കമാണ്
 ഇത്തരം കുബുദ്ധികളുടെ ലക്ഷ്യമെന്നും
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞിക്കെതിരയുള്ള വ്യാജ ആരോപണങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും
നേരിടുമെന്ന്
പാർട്ടിയോഗം മുന്നറിയീപ്പ് നൽകി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി എം അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇൻ ചാർജ്ജ് ബി.കെ.ഹംസ ആലൂർ സ്വാഗതം പറഞ്ഞു.

ട്രഷറർ മാർക്ക് മുഹമ്മദ്,
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി,സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർ പേർസൻമാരായ ഹനീഫ്പൈക്ക, അനീസ മൻസൂർ മല്ലത്ത് , രമേഷൻ മുതലപ്പാറ,
നസീർ മൂലടുക്കം,റുഷ്ദ റസ്സാഖ്,ആയിഷ റഹിമാൻ, ലുബ്ന മുനീർ , മിസിരിയ റഫീഖ് പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments