*പൗരത്വ അപേക്ഷക്ക് ഇനി പാസ്‌പോര്‍ട്ട് വിവരവും നിര്‍ബന്ധം; പുതിയ ഭേദഗതിയുമായി കേന്ദ്രം*
ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനപ്രകാരം, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരത്വ അപേക്ഷകര്‍ ഇനി മുതല്‍ സ്വന്തം രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. 2009ലെ പൗരത്വ ചട്ടങ്ങളിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. അപേക്ഷകര്‍ക്ക് നിലവില്‍ സാധുവായതോ കാലാവധി കഴിഞ്ഞതോ ആയ പാസ്‌പോര്‍ട്ട് കൈവശമുണ്ടോ എന്ന് വ്യക്തമാക്കണം. പാസ്‌പോര്‍ട്ട് നമ്പര്‍, ലഭിച്ച തിയ്യതി, അനുവദിച്ച സ്ഥലം, കാലാവധി അവസാനിക്കുന്ന തിയ്യതി തുടങ്ങിയ വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്. പൗരത്വ അപേക്ഷ അംഗീകരിച്ച ശേഷം 15 ദിവസത്തിനകം സാധുവായതോ കാലാവധി കഴിഞ്ഞതോ ആയ പാസ്‌പോര്‍ട്ട് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിന് കൈമാറുമെന്ന് സത്യവാങ്മൂലവും സമര്‍പ്പിക്കണം.
Also Read - സസ്യ എണ്ണ ഇറക്കുമതിക്ക് തീരുവ വര്‍ധന പരിഗണിച്ച് കേന്ദ്രം
ഇന്ത്യയില്‍ 2014 ഡിസംബര്‍ 31നു മുന്‍പ് എത്തിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനായി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൗരത്വ അപേക്ഷകളുടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുകയും അപേക്ഷകരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യക്തമാക്കുകയും ചെയ്യുന്നതിനാണ് പുതിയ ഭേദഗതിയെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments