Breaking News

*അമ്മയുടെ കൂലി ഒന്നുമാകില്ല; സെക്യൂരിറ്റിക്കാരനും ഫാക്‌ടറിയിൽ രാത്രി തൊഴിലാളിയുമായ ജനീഷ് ഇന്ന് യുവജന ക്ഷേമ വകുപ്പ് മന്ത്രി*

തൃശ്ശൂർ : വി.ഡി സതീശൻമന്ത്രിസഭയിലെ
ഏറ്റവും പ്രായം കുറഞ്ഞ കൊടുങ്ങല്ലൂർ
മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും
മന്ത്രിയുമാണ് അഡ്വ . ഒ. ജെ. ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ജനീഷ് സിപിഐയുടെ സിറ്റിങ് എംഎൽഎ ആയിരുന്ന വി. ആർ സുനിൽകുമാറിനെ
അട്ടിമറിച്ചാണ് കന്നിയങ്കത്തിൽതന്നെ
നിയമസഭയിലെത്തിയത് . 

ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ വല്ലാതെ പതറുകയും പരിഭ്രമിക്കുകയും ചെയ്തിട്ടുണ്ട് ഒ.ജെ ജനീഷ് എന്ന യുവകാൺഗ്രസ് നേതാവ്. പഠന കാലത്തുതന്നെ ജീവിതത്തിൽ കയ്‌പ് പുരണ്ടു. ചാലക്കുടിയിലെ ബാർജീവനക്കാരനായിരുന്ന അച്ഛൻ ജനരഞ്ജൻ ജോലിസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു. പെരുമ്പാവൂർ പോളിടെക്നിക്ക് കോളേജിൽ രണ്ടാംവർഷ ഇലക്ട്രോണിക്സ്‌സ് ആൻഡ് കമ്യൂണിക്കേഷൻ ഡിപ്ലോമ വിദ്യാർഥിയായിരുന്നു ജനീഷ് അപ്പോൾ. കുഴൂർ കാക്കുളിശ്ശേരി ഓടാശ്ശേരി വീട് ജീവിതത്തിനുമുന്നിൽ പകച്ചു നിന്നു. പഠനംനിർത്തി അമ്മയ്ക്കും അനിയനും തുണയായി കൂലിപ്പണിയിലേക്കിറങ്ങാൻ ജനീഷ് തീരുമാനിച്ചു. പക്ഷേ, അമ്മ പുഷ്പലത പറഞ്ഞു-"നീ ഇനിയും പഠിക്കണം. വലിയ ആളാകണം. അന്ന് അമ്മ ഉണ്ടാകുമോ എന്നറിയില്ല, അനിയനെ നല്ലതുപോലെ നോക്കണം." പിറ്റേന്ന് അമ്മ കൂലിപ്പണിക്കായി പുറപ്പെട്ടു. അമ്മയുടെ കൂലികൊണ്ട് വീട് പുലർത്താനും കടം വീട്ടാനും തനിക്ക് പഠിക്കാനും ആകില്ലെന്നറിഞ്ഞതോടെ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി ഏജൻസി നിർദേശിക്കുന്നയിടങ്ങളിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായി. സ്റ്റീൽ ഫർണീച്ചർ ഫാക്ടറിയിൽ രാത്രിതൊഴിലാളിയായി. അവധിദിനങ്ങളിൽ ഇൻ്റർനെറ്റ് കഫേയിലെ ജോലി. അപ്പോഴും ചോരയിലലിഞ്ഞ രാഷ്ട്രീയം കൈവിട്ടില്ല. പോളിടെക്നിക്കിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റായി.

സമരങ്ങളിൽ മർദനമേറ്റു. രക്തംവാർന്ന് രാത്രി വൈകി വീട്ടിലേക്കുവരുന്ന മകനെക്കാത്ത് കരഞ്ഞിരിക്കുന്ന അമ്മയുടെ മുഖം ജനീഷിനെ നൊമ്പരപ്പെടുത്തിയിരുന്നു. രാത്രി വൈകിയെത്തുമ്പോഴും അമ്മയ്ക്ക് കൂട്ടായി ഇളയ സഹോദരൻ ധനേഷ് മാത്രമാണുണ്ടായിരുന്നത്.
ജനീഷ് ഉന്നതപഠനത്തിനു പോയതോടെ അമ്മ തൊഴിലുറപ്പുജോലിക്കു പോയി, രണ്ട് മക്കളുടെയും ഉത്തരവാദിത്വം ഏറ്റെടുത്തു.

വീട്ടിലെ ബുദ്ധിമുട്ടുകളും ചേട്ടൻ്റെ പഠനാവേശവും മനസ്സിലാക്കിയ അനിയൻ ധനേഷ് കൂടുതൽ പണം നേടാനായി വിദേശത്തേക്കും പോയി. തൃശ്ശൂർ ഗവ. ലോകോളജിൽ പഠിക്കുമ്പോളാണ് കെ.എസ്.യു. ജില്ലാ വൈസ്പ്രസിഡൻ്റായത്. പിന്നീട് ഒരു ദിവസത്തേക്കുമാത്രമായി കെ.എസ്.യു. ജില്ലാ പ്രസിഡന്റിന്റെ അപ്രതീക്ഷിത ചുമതല കിട്ടി. അത് പിന്നീട് 2017-ൽ സ്ഥിരമായി. യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം വൈസ്പ്രസിഡന്റായ ശേഷം 2020-23 കാലയളവിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റായും തിളങ്ങി. 2025 ഒക്ടോബറിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ
ജനീഷ് ഇടതുകോട്ടയായ കൊടുങ്ങല്ലൂരിൽ
മത്സരിക്കാൻ വന്നപ്പോൾ കോൺഗ്രസ്
നേതൃത്വംപോലും ഇങ്ങനെയൊരു വിജയം
പ്രതീക്ഷിച്ചിരുന്നില്ല ഒടുവിൽ വി.ഡി സതീശൻ
ഒ.ജെ ജനീഷിനെ സർപ്രൈസ് ബേബിയെന്നു
വിശേഷിപ്പിച്ചു . ഗവ. പോളിടെക്നിക്കിൽ
പഠിക്കുമ്പോഴാണ് ജനീഷ് കെ എസ് യുവിലൂടെ
വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്
തൃശൂർ ഗവ. ലോകോളേജിലെ പഠനത്തിലൂടെ
കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റായി
ഉയർന്നു . നിയമപഠനം പൂർത്തിയാക്കി
തൃശൂർ ബാറിൽ അഭിഭാഷകനായി
യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ
തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾക്കതീതമായി
വോട്ടുകൾനേടി സംസ്ഥാന പ്രസിഡൻ്റിൻ്റെ
കസേരയിലേക്ക് ജനീഷ് കടന്നുവരുമ്പോൾ
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഇന്ത്യൻ യുണൈറ്റഡ് പദയാത്ര , രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര എന്നിവയുടെ
സംഘാടനത്തിൽ പ്രധാനപങ്ക് വഹിച്ചു
കോവിഡ്കാലത്ത് യൂത്ത്കോൺഗ്രസ് നടത്തിയ സേവന പ്രവർത്തനങ്ങളിൽ
മുൻനിരയിൽ ഒ.ജെ ജനീഷിനെ കാണാമായിരുന്നു . പാലിയേക്കര ടോൾപ്ലാസ
സമരം ഉൾപ്പെടെയുള്ള നിരവധി ജനകീയ
സമരങ്ങളിൽ പങ്കെടുത്തു എന്നാൽ പാർട്ടിയുടെ പോസ്റ്റുകളിൽ ജനിഷിൻ്റെ ഫോട്ടോ
പ്രത്യക്ഷപ്പെട്ടിരുന്നില്ല കാരണം തൻ്റെ ഫോട്ടോ
പോസ്റ്ററുകളിൽ ഉണ്ടാവരുതെന്ന് ജനീഷ്
എപ്പോഴും പറയുമായിരുന്നു .

തിരഞ്ഞെടുപ്പിൽ ജനീഷിൻ്റെ പ്രചരണം
ഏറെ വേറിട്ടുനിൽക്കുന്നതായിരുന്നു കടുത്ത വെയിലിലും ചൂടിലും അമ്മമാരെ കണ്ടാൽ തൻ്റെ പ്രചരണവാഹനം
നിർത്തി അവിടേക്ക് ഓടിയെത്തും
തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന
അമ്മയെക്കുറിച്ചും തൻ്റെ പഠനകാലത്തെ
കഷ്ടപ്പാടുകളെക്കുറിച്ചും ജനീഷ് അവരോട്
സംസാരിക്കും . പോളിടെക്‌നിക് പഠനങ്ങളിലും
നിയമപഠനങ്ങളിലും അക്കാലത്ത് താൻ ചെയ്ത ജോലികളെയുംക്കുറിച്ച് ജനീഷ് ജനങ്ങളോട് പറഞ്ഞ് വോട്ടഭ്യർത്ഥിച്ചു
ഒപ്പം യുവതലമുറയോട് നിങ്ങളാൽ കഴിയുന്ന
ജോലികൾ ചെയ്യണമെന്നും ജനീഷ് അഭ്യർത്ഥിച്ചു . ഇത് യുവാക്കളോടുള്ള
പുതിയൊരു സന്ദേശമായിരുന്നു
ജനീഷിൻ്റെ ജീവിതകഥയും വസ്തുതകളോടുള്ള
സത്യസന്ധതയും ഏറ്റെടുത്ത ജനങ്ങൾ
നല്ല ഭൂരിപക്ഷത്തിൽ ജനീഷിനെ വിജയിപ്പിച്ചു
 

 *🄰🄿🄷🄽🄴🅆🅂    🄰🄿🄷🄽🄴🅆🅂*
      *ഷെയർ ചെയ്യുക.*

_നിങ്ങളുടെ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും  വാർത്തകൾ ഞങ്ങൾക്ക് അയച്ച



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments