Breaking News

*തമിഴ്‌നാട്ടില്‍ ഇനി ദളപതി യുഗം;മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു*

ചെന്നൈ : തമിഴകത്ത് ഇനി വിജയ് യു​ഗം. തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതി‍ജ്ഞ ചെയ്തു. ചെ​ന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

വിജയ്‍ക്കൊപ്പം ഒമ്പത് മന്ത്രിമാരും ചുമതലയേറ്റു. സിനിമാ രം​ഗത്തും രാഷ്ട്രീയ രം​ഗത്തുമുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആഴ്ചകൾ നീണ്ട അനിശ്ചിത്വങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമാണ് ഇതോടെ വിരാമമാകുന്നത്. തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

*🔵തലൈവാ.... തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ്; ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്രനിമിഷം*
------------------------------------
*Published 10-05-2026*
*ഞായർ*
----------------------------------
സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട് തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന് രാവിലെ 10 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, നടി തൃഷ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മുൻ മുഖ്യമന്ത്രിമാരായ എംജിആറുമായും ജയലളിതയുമായും പതിറ്റാണ്ടുകളായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യൻ ടിവികെ മന്ത്രിസഭയിലെ പ്രമുഖരിൽ ഒരാളാണ്. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്യുകയും പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടതിനെ വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സെങ്കോട്ടയ്യൻ.വിജയുടെ വിശ്വസ്‌തരിൽ ഒരാളും പാർട്ടിയുടെ പ്രധാന ഭാഗവുമായ ആധവ് അർജുനനാണ് മറ്റൊരു മന്ത്രി. ചെന്നൈയിലെ വില്ലിവാക്കം മണ്ഡലത്തിൽ നിന്ന് വിജയിച്ച അർജുന, ടിവികെയുടെ സംഘടനാ ആസൂത്രണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മരുമകൻ കൂടിയാണ് അദ്ദേഹം. മധുരയിലെ തിരുപ്പറംകുണ്ഡ്രത്ത് നിന്ന് വിജയിച്ച നിർമ്മൽ കുമാറും വിജയ്‌യുടെ മന്ത്രിസഭയിലുണ്ട്. മുൻ ബിജെപി പ്രവർത്തകനായിരുന്നു നിർമ്മൽ.ചെന്നൈയിലെ ടി നഗർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച ടിവികെ ജനറൽ സെക്രട്ടറി ആനന്ദ്, സിനിമാ പ്രവർത്തകൻ രാജ് മോഹൻ, ദന്തഡോക്ടറിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഡോ. ടി കെ പ്രഭു, തിരുച്ചെങ്കോഡിൽ നിന്ന് വിജയിച്ച ഡോ. അരുൺ രാജ്, ചെന്നൈയിലെ മൈലാപ്പൂരിൽ നിന്ന് ജയിച്ച പി വെങ്കിട്ടരമണൺ, മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖം വിരുദുനഗർ ജില്ലയിൽ നിന്ന് വിജയിച്ച കീർത്തന എന്നിവരും വിജയ്‌ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments