Breaking News

കേരളീയ സാമൂഹിക മണ്ഡലത്തിൽ പണ്ഡിതരുടെ പങ്ക് മഹത്തരം . കെ. സി. റോഡ്

ചട്ടഞ്ചാൽ : കേരളീയ സാമൂഹിക മണ്ഡലത്തിൽ മതപണ്ഡിതരുടെ പങ്ക് മഹത്തരമാണെന്ന് സമസ്ത ജില്ലാ സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ്.

സമസ്ത നൂറ് പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി സോൺ തലങ്ങളിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന സെൻറിനറി അസംബ്ലിയുടെ ഭാഗമായി ഉദുമ സോൺ അസംബ്ലി 
ചട്ടഞ്ചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൂറു വർഷങ്ങൾ പൂർത്തിയാക്കുന്ന സമസ്ത: ക്ക് കീഴിൽ കേരളീയ ഭൂമികയിൽ നടത്തിയ നവോത്ഥാന വിപ്ലവം സമ്പൂർണ്ണമാക്കുന്നതിൽ പണ്ഡിത മഹത്തുക്കൾ നിർവഹിച്ച ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
നവോത്ഥാനം പറയാൻ ആളുകളേറെ ഉണ്ടെങ്കിലും സാധിപ്പിച്ചെടുക്കാൻ ഇന്നലെകളിൽ മഹാരഥന്മാരായ പണ്ഡിതരുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാധിപ്പിച്ചെടുത്ത നവോത്ഥാന വിപ്ലവ ചരിത്രം പുതുതലമുറ പഠന വിധേയമാക്കണമെന്ന് 
അദ്ദേഹം അഭിപ്രായപ്പെട്ടു.
സോൺ പ്രസിഡൻറ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, മുഹമ്മദ് പറവൂർ എന്നിവർ "100 തികഞ്ഞ സമസ്‌ത" , "സമ്മേളന കർമ പദ്ധതികൾ " എന്നീ വിഷയങ്ങളിൽ ക്ലാസുകൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് പള്ളങ്കോട് അബ്‌ദുൽ ഖാദർ മദനി, ആലമ്പാടി അബ്ദുൽ ഹമീദ് മൗലവി, സയ്യിദ് കെ പി എസ് തങ്ങൾ ബേക്കൽ, സയ്യിദ് ഇർഫാനുൽ ഹൈദറോസി, അബ്ദുൽ ഹക്കീം ഹാജി കളനാട്, സി.പി അബ്ദുല്ല ഹാജി ചെരുമ്പ
ഐ.പി.എഫ്. ജില്ലാ ചെയർമാൻ പ്രൊഫ. ഇസ്മായിൽ പനക്കൽ,  യു എഫ് എഫ് ജില്ലാ കൺവീനർ ഇ കെ റഹ്മാൻ പടന്നക്കാട്, സി.എൽ ഹമീദ് ചെമനാട് ഇബ്രാഹിം സഅദി സി.എച്ച്, അബൂബക്കർ സിദ്ദീഖ് സഖാഫി തൈര തുടങ്ങിയവർ പ്രസംഗിച്ചു.
അശറഫ് കരിപ്പൊടി സ്വാഗതവും റഫീഖ് സഖാഫി സി . എം നന്ദിയും പറഞ്ഞു.
സെന്റിനറി അസംബ്ലിയുടെ തുടർച്ചയായി സർക്കിൾ തലങ്ങളിൽ സെൻറിനറി കണക്റ്റും യൂണിറ്റുകളിൽ സെൻറിനറി സഭയും നടക്കും.

ഫോട്ടോ : കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോൺ സെൻറിനറി അസംബ്ലി ചട്ടഞ്ചാലിൽ സമസ്ത സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് ഉത്‌ലാടനം ചെയ്യുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments