* ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിലും കേരള രാഷ്ട്രീയത്തിലും പുതിയൊരു അധ്യായം കുറിച്ചാണ് യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറുന്നത്*
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ദയനീയ തോൽവി സംഭവിച്ചതോടെ, 1977-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള (സിപിഎം/സിപിഐ) ഭരണമില്ലാതായിരിക്കുകയാണ്. പശ്ചിമ ബംഗാളും ത്രിപുരയും നേരത്തെ കൈവിട്ട ശേഷം കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന തുരുത്തായിരുന്ന കേരളവും നഷ്ടപ്പെട്ടത് അഞ്ച് പതിറ്റാണ്ടുകാലത്തെ ചരിത്രത്തിനാ വിരാമമിട്ടത്.
എന്നാൽ ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ നയിക്കുന്ന 21 അംഗ മന്ത്രിസഭയിൽ കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയുടെ (സിഎംപി) ജനറൽ സെക്രട്ടറി സി.പി. ജോൺ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ‘രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മന്ത്രി ഇനി യുഡിഎഫിനൊപ്പം' എന്ന അപൂർവ്വ വിശേഷണവും ഈ സർക്കാരിന് സ്വന്തമായി. മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്ക് ഭരണം നഷ്‌ടമായ ഈ സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെ ഭാഗമായ സി.പി. ജോണിന്റെ മന്ത്രിസ്ഥാനം കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഭരണപരമായ ഏക പ്രതിനിധാനമായി വിലയിരുത്തപ്പെടും.
തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് 69 കാരനായ സി.പി ജോൺ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച അഭിഭാഷകനും രാഷ്ട്രീയ തന്ത്രജ്ഞനുമായ ജോൺ സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് 11 സീറ്റുകളും ലീഗിന് 5 സീറ്റുകളും ലഭിച്ചപ്പോൾ മറ്റ് സഖ്യകക്ഷികൾക്ക് ഓരോന്ന് വീതമാണ് ലഭിച്ചത്. 14 പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ഈ മന്ത്രിസഭയിൽ സി.പി. ജോണിന് മിക വകുപ്പുകൾ കിട്ടുമെന്നാണ് പുറത്തുവരുന്ന വിവരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments