*തിരൂർ ഫ്രണ്ട്സ് ഫോറം കുടുംമ്പ സംഗമവും ,ഖുർആൻ പഠന ക്ലാസിൻ്റെ പന്ത്രണ്ടാം വാർഷികവുംനടത്തി*.
തിരൂർ :കഴിഞ്ഞ 15 വർഷമായി തിരൂർ കേ ന്ദ്രീകരിച്ച് സാമൂഹ്യ സാംസ്കാരീ ക ജീവകാരുണ്യ രംഗത്തും, ദീനി പഠന മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന തിരൂർഫ്രണ്ട്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന് വരുന്ന ഖുർആൻ പഠന ക്ലാസ്സിൻ്റെ 12-ാം വാർഷികാഘോഷവും കുടുംബ സംഗമവും തിരൂർ
ടിഐസി സ്‌കൂളിൽ വെച്ച് നടന്നു. റസൽ മുഹമ്മദ് ഖിറാഅത് നടത്തി.
പ്രോഗ്രാം കൺവീനർ നൗഷാദ് മുണ്ടേക്കാട്ട് സ്വാഗതം പറഞ്ഞ പരിപാടിയുടെ ഉദ്ഘാടനം തിരൂർ മുൻസിപ്പൽ ചെയർമാൻ ജനാബ് കീഴടത്തിൽ ഇബ്രാഹിം ഹാജി നിർവ്വഹിച്ചു.ഫ്രണ്ട്സ് ഫോറം പ്രസിഡണ്ട് എഞ്ചിനീയർ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ജനാബ് അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കുഞ്ഞാലി മുൻഷി, നാസർ ചെറുകര തുടങ്ങിയവരെ മെമെൻ്റോകൾ നൽകി ചടങ്ങ് ആദരിച്ചു. ഡോ. അബ്ദുന്നാസർ , കൗൺസിലർ ഏനുദ്ധീൻ കുട്ടി, ഡോ. നാസർ കുരിക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആയാത് ദർസെ ഖുർആൻ ഡയറക്ടർ ഇ.എം മുഹമ്മദ് അമീൻ സമാപന പ്രഭാഷണവും പ്രാർത്ഥനയും നിർവ്വഹിച്ചു. പി എം സമീർ, സാദത് അടിപ്പാട്ട് , ശറഫുദ്ദീൻ സിപി. അഹമ്മദ് പൂവിൽ, , കാസിം കാളിയാടൻ, അബ്ദുൽ ഖാദർ ഇമ്പീരിയൽ, മമ്മി ചെറു തോട്ടത്തിൽ, സലീം ചെറുതോട്ടത്തിൽ, ലത്തീഫ് കായൽ മഠത്തിൽ, എഞ്ചിനീയർ മുസ്തഫ,ബഷീർ, ഷാനവാസ്, ഹസൻ വെൽക്കം,ഹസൻ മാസ്റ്റർ, സലാം മച്ചിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി പി എം സമീർ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments