Breaking News

മൈലാടുതുറയിലെ യൂനുസ്സിന്റെ വിജയത്തില്‍ മലയാളിത്തിളക്കം

തിരൂര്‍ : ഇത്തവണത്തെ തമിഴ്നാട് നിയമ സഭാ തിരഞ്ഞെടുപ്പില്‍ മൈലാടുതുറയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വൈ.എന്‍. ജമാല്‍ മുഹമ്മദ് യൂനുസിന്റെ വേരുകളില്‍ വലിയ പക്ഷവും മലയാളിത്തമാണ്. ഉമ്മയും വല്യുമ്മയും, ഭാര്യയും എല്ലാ മലയാളികളാണ്. വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും യൂനുസ് തന്നെ. കഴിഞ്ഞ തവണ മൈലാടുതുറ മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി രാജ് കുമാറിന്റെ ഭൂരിപക്ഷം 3,500 വോട്ട് മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ വിജയ് ദളപതിയുടെ ജൈത്രയാത്രക്കിടയിലും, യൂനുസ് പ്രധാന എതിരാളി പട്ടാളി മക്കള്‍ കക്ഷിയിലെ സിത്തമല്ലി പളനി ചാമി യെ പരാജയപ്പെടുത്തിയത് 10,845 വോട്ടിനാണ്. ഭൂരിപക്ഷം ഏതാണ്ട് മൂന്നിരിട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നര്‍ത്ഥം.
യൂനുസിന്റെ സ്ഥാനാര്‍ത്ഥിത്വം യാദൃശ്ചികമായിരുന്നില്ല. തമിഴ് നാട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഘടകം സെക്രട്ടറിയാണ്. കഴിഞ്ഞകാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയിലാണ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്. പഠനത്തിന് ശേഷം തഞ്ചാവൂരില്‍ തന്നെ ബിസിനസ്സുകാരനായും രാഷ്ട്ീയക്കാരനായും തുടരുന്നു. ജനകീയതായാണ് യൂനുസിന്റെ സവിശേഷത. അതിനുള്ള അംഗീകാരമെന്ന നിലയിലാണ് കന്നി അംഗത്തില്‍ തന്നെ വലിയ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. എല്ലാവരോടും ലാളിത്വത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന ഈ സ്ഥാനാര്ത്ഥിക്ക് ശത്രുക്കളെ ഇല്ലെന്നതാണ് സത്യം. രാഷ്ട്രീയ എതിരാളികള്‍പോലും യൂനുസിന്റെ സുഹൃത്തുക്കളാണ്. 
തമിഴ്‌നാട്ടിലെ പ്രശസ്തമായ ജമാല്‍ മുഹമ്മദ് കുടുംബത്തിലെ ജമാല്‍ മൊയ്തീന്‍ പാപ്പയുടെ മകന്‍ യാസീന്റെയും മലപ്പുറം ജില്ലയിലെ വളവന്നൂരിലെ ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന പരേതനായ പി.സി. അബ്ദുറഹ്മാന്റെ മകള്‍ നസ്രിന്റെയും മകനാണ് വൈ.എന്‍. ജമാല്‍ മുഹമ്മദ് യൂനുസ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്ഥാപിച്ച് നടത്തുന്ന കുടുംബമാണ് ജമാല്‍ മുഹമ്മദ് കുടുംബം. കോഴിക്കോട് മുണ്ടിക്കല്‍ താഴം കെ.അഹമ്മദിന്റെ മകള്‍ ഹെന്നയാണ് ഭാര്യ. തമിഴും, മലയാളവും ഒരുപോലെ സംസാരിക്കാനും, എഴുതുവാനും യൂനുസിന്‍ കഴിയും.  ഇദ്ദേഹത്തിന്റെ പ്രചരണത്തിനുവേണ്ടി ബന്ധുക്കളായ മലയാളികള്‍ ധാരാളമായി മൈലാട് തുറയിലെത്തിയിരുന്നു. യുവത്വത്തിന്റെ പ്രതീകമായ യൂനുസിന്റെ മികച്ച കഴിഞ്ഞകാല രാ്ര്രഷ്ടീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഈ വിജയത്തെ എല്ലാവരും കാണുന്നത്. മലയാളികളായ ബന്ധുക്കളെ കാണാന്‍ താമസംവിനാ വളവന്നൂരിലും കോഴിക്കോട്ടും  എത്തുമെന്ന് യൂനുസ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്നമായ രാഷ്ട്ീയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് യൂനുസ്. മുസ്ലിം ലീഗിന്റെ ഇന്ത്യയിലെ സ്ഥാപകനായിരുന്ന ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ഭാര്യാ സഹോദരനാണ് യൂനുസിന്റെ വല്യുപ്പയാണ് ജമാല്‍ മൊയ്തീന്‍ പാപ്പ. അദ്ദേഹം തമിഴ്‌നാട് ഘടകം മുസ്ലിം ലീഗിന്റെ പ്രസിഡന്റുകൂടിയായിരുന്നു. യൂനുസിന്റെ ഉമ്മയുടെ പിതാവ് പി.സി. അബ്ദുറഹിമാന്‍ ദീര്‍ഘകാലം മുസ്ലിം ലീഗ് കേരള ഘടകം സംസ്ഥാന കൗണ്‍സിലറും മരണം വരെ വളവന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്നു വി . ഈ രണ്ടുപേരില്‍നിന്നുമാണ് യൂനുസ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments