Breaking News

കുമ്പഡാജെ പഞ്ചായത്തിൽ മലയാളം മീഡിയം ഹൈസ് ക്കൂൾ അനുവദിക്കണം,കല്ലട്ര മാഹിൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

തിരുവനന്തപുരം : കാസർകോട് നിയോജക മണ്ഡലത്തിൽ കുമ്പഡാജെ പഞ്ചായത്തി ലെജിജെബി എസ് ഗവ.എൽപിഎസ്. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  എംഎൽഎ.കല്ലട്ര മാഹിൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ശംസുദ്ധീന് നിവേദനം സമർപ്പിച്ചു. ശ്രേഷഠ ഭാഷാ പദവി ലഭിച്ചിട്ടും എൽപി.തലം കഴിഞ്ഞാൽ മലയാളം മീഡിയത്തിൽ തുടർ പഠനം നടത്താൻ സർക്കാർ സ്കൂളു കളില്ലാത്ത പഞ്ചായത്ത് സംസ്ഥാനത്തുണ്ട് എന്നത് ദൗർഭാഗ്യകരമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
നിലവിൽ ഈ മേഖലയിലെ എയ്ഡഡ് സ്കൂളുകളെല്ലാം കന്നഡ മീഡിയത്തിലാണ് പ്രവർത്തിക്കുന്നത്. മലയാളം മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടി ക്കുന്നത്. പൊതുഗതാഗത സൗകര്യങ്ങൾ വളരെ കുറവു ള്ളതും വികസനപരമായി പിന്നോക്കം നിൽക്കുന്നതു മായ മേഖലയിലെ വിദ്യാർ ത്ഥികൾ എൽപി.സ്കൂൾ പഠനത്തിന് ശേഷം കിലോ മീറ്ററുകളോളം യാത്രചെയ് താണ് മറ്റ് പഞ്ചായത്തുക ളിലെ വിദ്യാലയങ്ങളെ ആശ്ര യിക്കുന്നത്. ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരമായി കുമ്പഡാജെ ജിജെബിഎസ്. സ്കൂളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഹൈസ് കൂളായി ഉയർത്താൻ അനുകൂല നടപടികൾ സ്വീകരിക്കണ മെന്നും എംഎൽഎ. ആവശ്യ പ്പെട്ടു. മാഹിൻ കേളോട്ട് ഒപ്പമുണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments