Breaking News

കമാൽമൗല പള്ളി : കോടതി വിധി ഞെട്ടിക്കുന്നത് - ഐ.എൻ.എൽ

കോഴിക്കോട് : നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധന നടത്തുന്ന മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയത്തിലെ കമാൽമൗല പള്ളി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണെന്നും അവിടെ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ട് കോടതി ഉത്തരവ്  പുറപ്പെടുവിച്ചത് ഹിന്ദുത്വ രാഷ്ട്രീയ ശക്തികളുമായുള്ള ഗൂഢാലോചനയുടെ ഫലമാവാനേ തരമുള്ളുവെന്നും ഐ.എൻ.എൽ.
11-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കമാൽ മൗല മസ്ജിദിൽ മുസ്‌ലിംകൾക്ക് ആരാധന നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 2003ൽ പുറപ്പെടുവിച്ച അനുമതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നടപടി. ബാബറി മസ്ജിദ് രാമജന്മഭൂമി തർക്കത്തിൽ ഇടപെട്ട സുപ്രീംകോടതിയുടെ തീർപ്പാണത്രെ ഭോജ്ശാല സരസ്വതി ദേവിക്ക് സമർപ്പിച്ച ക്ഷേത്രമാണെന്ന് കണ്ടെത്താൻ നീതിപീഠത്തിന് പ്രചോദനമായത്, 1904 മാർച്ച് 18 തൊട്ട് പുരാവസ്തു വിഭാഗത്തിന്റെ സംരക്ഷണത്തിലായിരുന്നു ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം. ഇരുവിഭാഗങ്ങളും വ്യത്യസ്ത ദിവസങ്ങളിൽ ആരാധന നടത്തിപ്പോന്ന ചരിത്ര സ്മാരകം സ്വന്തമാക്കാനുള്ള ഹിന്ദുത്വവാദികളുടെ നീക്കത്തിന്റെ ഫലമായി 2024ൽ തർക്ക പ്രദേശത്ത് ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി പുരാവസ്തു വിഭാഗത്തോട് ആവശ്യപ്പെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. കെട്ടിടം ക്ഷേത്രമാണെന്ന് വാദിക്കാൻ ഉതകും വിധം 2000 പേജുള്ള റിപ്പോർട്ടാണ് പുരാവസ്തു വിഭാഗം നൽകിയത്. അത് കിട്ടേണ്ട താമസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംഘപരിവാറിന് അനുകൂലമായി വിധിച്ചു എന്ന് മാത്രമല്ല, ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ച സരസ്വതി വിഗ്രഹം എത്രയും പെട്ടെന്ന് തിരിച്ചുകൊണ്ടുവന്ന് ക്ഷേത്രത്തിൽ പുനപ്രതിഷ്ഠിക്കണമെന്ന് കൊടതി ഉത്തരവിട്ടിരിക്കുകയുമാണ്. മാത്രമല്ല അയോധ്യ കേസിലെ വിധിയിലെന്നപോലെ മുസ്‌ലിംകൾക്ക് മറ്റെവിടെയെങ്കിലും പള്ളി പണിതൊട്ടേയെന്നാണ് കോടതിയുടെ നിലപാട്. ജുഡീഷ്വറിയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്ന ഇത്തരം കേസുകളിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments