Breaking News

*ഇന്ധന വില വീണ്ടും കൂട്ടി. ജനങ്ങളോടുള്ള വെല്ലുവിളി ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർഗോഡ്*

കാസർഗോഡ് : സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതിനെതിരെ ജനങ്ങൾ  ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ടിപ്പുസുൽത്താൻ യൂത്ത് വിങ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.. ഇതോടെ. കാസർഗോഡ്  ജില്ലയിൽ പെട്രോൾ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഉയർന്നു...
കഴിഞ്ഞ ദിവസം സിഎന്‍ജി വിലയും വര്‍ധിപ്പിച്ചിരുന്നു. കിലോക്ക് രണ്ടു രൂപയാണ് കൂട്ടിയത്. ഇതോടെ കാസർഗോഡ്  സിഎൻജി വില 96.50 രൂപയായിരുന്നു. നാല് ദിവസത്തിനിടെ മൂന്നാം തവണയാണ് സിഎന്‍ജിക്ക് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ്.. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തുന്നത്.
മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. പൊതുമേഖല എണ്ണ കമ്പനികൾക്ക് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കുന്നത് എന്ന് യോഗം കുറ്റപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ   പാചകവാതക സിലിണ്ടറിനും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യോഗം ആരോപിച്ചു..
 ജില്ലാ പ്രസിഡണ്ട് മനാസ് പാലിച്ചിയടുക്കാം അധ്യക്ഷത വഹിച്ചു  ശരീഫ് മല്ലം അക്ബർ കടവത്ത് അസ്‌ലം  റിഷാൻ ദേളി ഇസ്ഹാഖ്   മുനീർ  അഷ്റഫ് ടിപ്പു നഗർ എന്നിവർ സംസാരിച്ചു ഫൈസൽ കോളിയടുക്കം സ്വാഗതവും പള്ളു അണങ്കൂർ നന്ദിയും പറഞ്ഞു...



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments