*പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ റസൂല്‍ ഗഫൂര്‍ (ഹൂര്‍ലിന്‍) അന്തരിച്ചു*
കോഴിക്കോട് : പ്രമുഖ പര്‍ദ്ദ വ്യവസായകരായ ഹുര്‍ലിന്‍ പര്‍ദ്ദയുടെ ചെയര്‍മാന്‍ റസൂല്‍ ഗഫൂര്‍ അന്തരിച്ചു. കേരളത്തില്‍ ആദ്യമായി പര്‍ദ്ദ വ്യവസായം ആരംഭിച്ച വ്യക്തിയാണ്. സാമൂഹിക,സാംസ്‌കാരിക രംഗത്തും പ്രസാധക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. മയ്യത്ത് നാളെ(തിങ്കള്‍) രാവിലെ 9.30 ന് ചാലപ്പുറത്തുള്ള വീട്ടില്‍ നിന്നും എടുക്കുന്നതാണ് . മയ്യത്ത് നമസ്‌കാരം 10 മണിക്ക് മാത്തോട്ടം ഖബറസ്ഥാന്‍ പള്ളിയില്‍. പിതാവ് പരേതനായ വളപ്പില്‍ ബീരാന്‍. ഭാര്യമാര്‍: പി എം ജാസ്മിന്‍, സബീഹ. മക്കള്‍: ആയിശ ഹിറ, ബിലാല്‍ അഹ്‌മദ്, മുഹമ്മദ് ഇല്യാസ് , മുസാഫിര്‍ ഗഫൂര്‍ (വിദ്യാര്‍ഥി ), ഫാത്തിമ (വിദ്യാര്‍ഥി ). മരുമക്കള്‍: ജുനീഫര്‍ തോട്ടത്തില്‍ (കുവൈത്ത്), ദിയാ മറിയം. സഹോദരങ്ങള്‍: ആമിന , അക്ബര്‍ (കാരപറമ്പ്) , ജമീല, സുബൈദ, ബഷീര്‍, നാസര്‍, റസിയ, അന്‍വര്‍. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ പര്‍ദ്ദ ബ്രാന്റായ ഹുര്‍ലിന്‍ 1993-ല്‍ ദുബായിലാണ് സ്ഥാപിതമായത്. കേരളത്തിലടക്കം നിരവധി സ്ഥലങ്ങളില്‍ ഹുര്‍ലിന്റെ ശാഖകള്‍ ഉണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments