Breaking News

*പ്രകടനത്തിന്‍റെ പേരിൽ നടപടിയെടുക്കുന്നത് ക്രൂരമെന്ന് ഡീൻ കുര്യാക്കോസ്; 'പ്രവർത്തകർ ചോര നീരാക്കി നേടിയതാണ് ഈ വിജയം'*

ഇടുക്കി : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് പ്രവർത്തകർ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയമെന്നും അത് ഉൾക്കൊള്ളണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

വൈകാരികമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. അതിന്‍റെ പേരിൽ നടപടിയെടുക്കുന്നത് പരിഹാരമല്ല, ശരിയുമല്ല. പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ അവധാനതയോടെ കാണാൻ നേതൃത്വത്തിന് കഴിയണം. അച്ചടക്ക നടപടി കൊണ്ട് ഒരു കാര്യവുമില്ല. പ്രവർത്തകർ വേറെ എവിടെപ്പോയി പറയും? ഒന്നുകിൽ അവരുടെ വികാരങ്ങളെ ഉൾക്കൊള്ളുക, അല്ലെങ്കിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നതാണ് പരിഹാരമെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments