മൊഗ്രാൽ മഖാം ഉറൂസ്: ക്ഷണിക്കാൻ ഉറൂസ് കമ്മിറ്റി ഭാരവാഹികൾ ഗാന്ധിനഗർ ശ്രീ ഗോഡ്ദബ്ബു ദൈവസ്ഥാന ക്ഷേത്ര സന്നിധിയിലെത്തിയത് ഇശൽ ഗ്രാമത്തിലെ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ച.
മൊഗ്രാൽ : മൊഗ്രാൽ മഖാം ഉറൂസിന് നാളെ തുടക്കമാവും.പതിവ് തെറ്റിക്കാതെ ഉറൂസ് നേർച്ചയ്ക്ക് ക്ഷണിക്കാൻ സ്വാഗതസംഘം ഭാരവാഹികൾ ഗാന്ധിനഗർ ശ്രീ ഗോഡ്ദബ്ബു ദൈവസ്ഥാനത്തെ ത്തിയത് കാലങ്ങളായി ഇശൽ ഗ്രാമം കാത്തുസൂക്ഷിക്കുന്ന മത സാഹോദര്യവും, ഒരുമയും വിളിച്ചോതുന്നതായി.
മൊഗ്രാൽ മഖാം ഉറൂസിന് ചരിത്രപരമായ അടയാളപ്പെടുത്തലുകളുണ്ട്.നാനാ ജാതി മതസ്ഥർക്കുള്ള അഭയ കേന്ദ്രവും,അത്താണിയാ യിരുന്നു വലിയുള്ളാഹി അറബി ഹാജി(റ) എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി നിലനിർത്തി പോരുന്ന മതസൗഹാർദ്ദത്തിന്റെയും,സമഭാവനയുടെയും നേർക്കാഴ്ചയൊരുക്കിയാണ് ചരിത്രപ്രസിദ്ധമായ മൊഗ്രാൽ മഖാം ഉറൂസ് നേർച്ച കൊണ്ടാടപ്പെടുന്നത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാനാ ജാതി മതസ്ഥർ ഈ സമയത്ത് കാണിക്കയുമായി പള്ളി അങ്കണത്തിൽ എത്തും.അവരെ ഉറൂസ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കും.
ശ്രീ ഗോഡ്ദബ്ബു ദൈവ സ്ഥാനത്ത് എത്തിയ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ബി എൻ മുഹമ്മദലി,ഇബ്രാഹിം കൊപ്പളം,യു എം ഫസലുറഹ്മാൻ,ജലീൽ കൊപ്പളം,അഷ്റഫ് ബി കെ,മുസ്തഫ കൊപ്പളം, സമദ് കടപ്പുറം, അഷ്‌റഫ് ജഡേജ എന്നിവരെ ദൈവസ്ഥാനം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശ്രീനിവാസ്,രമേഷ് ഗാന്ധി നഗർ, ഗോപാലൻ, ജിദാനന്ദ,ദിനേശൻ, ലക്ഷ്മൺ,മഹേഷ് കുമാർ,ദിലീപ് കുമാർ,സുരേഷ്, രാംദാസ്,ഷൈലേഷ്, പ്രഭാകരൻ,ഉദയകുമാർ, ഗോപാലൻ,പ്രമോദ് കുമാർ,അനന്തമംഗൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഫോട്ടോ:മൊഗ്രാൽ മഖാം ഉറൂസിന് ക്ഷണിക്കാൻ റോസ് കമ്മിറ്റി ഭാരവാഹികൾ ഗാന്ധിനഗർ ശ്രീ ഗോഡ്ദബ്ബു ദൈവസ്ഥാന ക്ഷേത്ര സന്നിധിയിൽ എത്തിയപ്പോൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments