Breaking News

*പതിനൊന്നിൽ എട്ട്*; *മന്ത്രിസഭയിൽ കെ.സി**വിഭാഗത്തിന്റെ അപ്രമാദിത്വം*,*മുഖ്യമന്ത്രി പദം വി.ഡി സതീശന് വിട്ടുകൊടുക്കേണ്ടിവന്ന കെ.സി പക്ഷം പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയുമാണ് ആവശ്യപ്പെട്ടത്*

വി.ഡി സതീശന്റെ
നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ അപ്രമാദിത്വം കെ.സി വേണുഗോപാൽ വിഭാഗത്തിന്. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ഇതിൽ എട്ട് പേരും കെ.സി വിഭാഗത്തിൽ നിന്നുള്ളതാണ്. സ്പീക്കറും കെ.സിക്ക് ഒപ്പം. മുഖ്യമന്ത്രി പദവിക്കായുള്ള കടുത്ത മത്സരത്തിൽ ഒടുവിൽ കെ.സി വേണുഗോപാലിന് പിൻവാങ്ങേണ്ടിവന്നെങ്കിലും മന്ത്രിമാരുടെ കാര്യത്തിൽ സമ്പൂർണ നിയന്ത്രണം നേടാനായി.
മുഖ്യമന്ത്രി പദം വി.ഡി സതീശന് വിട്ടുകൊടുക്കേണ്ടിവന്ന കെ.സി പക്ഷം പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയുമാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് പ്രധാന വകുപ്പുകളിലെല്ലാം കെ.സിയെ പിന്തുണക്കുന്നവരെത്തിയത്. വി.ഡി പക്ഷത്തായിരുന്ന ഷാനിമോൾ ഉസ്മാന് മന്ത്രിസ്ഥാനം നൽകാതെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് മാറ്റാനും സാധിച്ചു. അതേസമയം, ഷാനിമോൾ ഉസ്മാനെക്കാൾ ജൂനിയറായ ബിന്ദുകൃഷ്ണക്ക് മന്ത്രിസ്ഥാനം ലഭിച്ചു. വി.ടി ബൽറാം, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പുറത്തായ മന്ത്രിസഭയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ ജനീഷ് ഉൾപ്പെട്ടതും കെ.സി വിഭാഗത്തിന്റെ ഇടപെടലിലൂടെയാണ്.
കെ. മുരളീധരൻ ആരോഗ്യവകുപ്പിനായി സമ്മർദം ചെലുത്തിയെങ്കിലും കെ.സി പക്ഷത്തെ എ.പി അനിൽകുമാർ കൊണ്ടുപോയി. മുരളീധന് വൈദ്യുതി വകുപ്പാണ് ലഭിച്ചത്. ടി. സിദ്ദിഖിനെയും മന്ത്രിപദവിയിലേക്ക് കൊണ്ടുവരാൻ മറുപക്ഷത്തിനായി. ഇതുകൂടാതെ സണ്ണി ജോസഫ്, റോജി എം. ജോൺ, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് കെസി വിഭാഗത്തിൽ നിന്നും മന്ത്രിയായത്. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതാണ് കെ.സി വിഭാഗത്തിന് കരുത്തായത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments