*മതവിശ്വാസവും ധാർമ്മിക ബോധവും യുവതലമുറയെ തെറ്റായ വഴികളിൽ നിന്ന് സംരക്ഷിക്കും*
മൊഗ്രാൽ : മതവിശ്വാസവും ധാർമ്മിക ബോധവുമാണ് യുവതലമുറയെ തെറ്റായ വഴികളിൽ നിന്ന് സംരക്ഷിക്കുന്നതെന്ന് ഉസ്താദ് അൻവർ മന്നാനി തൊടുപുഴ അഭിപ്രായപ്പെട്ടു. മൊഗ്രാൽ അറബി ഹാജി വലിയുല്ലാഹി (റ) മഖാo ഉറൂസിന്റെ രണ്ടാം ദിനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരി സംസ്കാരം കുടുംബങ്ങളെയും സമൂഹത്തിന്റെ മൂല്യങ്ങളെയും തകർക്കുന്ന കാഴ്ചകൾക്കപ്പുറമുള്ള വലിയ സാമൂഹ്യ വിപത്താണെന്നും യുവ സമൂഹത്തെ പിടിച്ചുകുലുക്കുന്ന മദ്യ-മയക്കുമരുന്ന് വ്യാപനത്തിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ സി എം ഹംസ സ്വാഗതം പറഞ്ഞു.
സയ്യിദ് ഹാദി തങ്ങൾ,ഖതീബ് അബ്ദുൽ റഹ്മാൻ ഫൈസി, ബി എൻ മുഹമ്മദലി, വി പി അബ്ദുൽ ഖാദർ,ടി.എം ശുഹൈബ്, എം ഖാലിദ് ഹാജി, ഇബ്രാഹിം കൊപ്പളം
സംബന്ധിച്ചു.
കൺവീനർ ലത്തീഫ് കൊപ്പളം നന്ദി പറഞ്ഞു.
ഫോട്ടോ : മൊഗ്രാൽ മഖാo ഉറൂസ് പരിപാടിയിൽ ഉസ്താദ് അൻവർ മന്നാനി തൊടുപുഴ പ്രഭാഷണം നടത്തുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments