കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെഒരു പ്രവാസിയുടെ മണല്‍രേഖയുടെകന്നട വിവര്‍ത്തനം കനസുകള ഭൂമിഗെ യാത്രെപുസ്തക പ്രകാശനം 31ന്കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍ പ്രകാശനം നിര്‍വ്വഹിക്കും
കാസര്‍കോട് : എഴുത്തുകാരന്‍ മുഹമ്മദ് കുഞ്ഞിയുടെ ഏറെ ശ്രദ്ധേയമായ പുസ്‌കതം ഒരു പ്രവാസിയുടെ മണല്‍ രേഖയുടെ കന്നട വിവര്‍ത്തനമായ കനസുകളെ ഭൂമിഗെ യാത്ര എന്ന പുസ്തകതത്തിന്റെ പ്രകാശനം മെയ് 31ന് നടക്കും. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷറഫിന് കോപ്പി നല്‍കികൊണ്ട് കര്‍ണാടക നിയമസഭ സ്പീക്കര്‍ യു.ടി.ഖാദര്‍ പ്രകാശനം നിര്‍വ്വഹിക്കും. നീര്‍ച്ചാലില്‍ നടക്കുന്ന കന്നട സാഹിത്യ സംസ്‌കൃതി സമ്മേളനത്തിലാണ് പ്രകാശനം നടക്കുക. എഴുത്തുകാരനും സാമൂഹ്യ വിദ്യഭ്യാസ പ്രവര്‍ത്തകനുമായ ഡോ.പ്രവീണ്‍രാജ് എസ് റാവു ആണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്.
പ്രവാസത്തിന്റെ നൊമ്പരങ്ങളും സങ്കടങ്ങളും ആഴത്തില്‍ സ്പര്‍ശിക്കുന്ന പ്രവാസിയുടെ മണല്‍രേഖ ഏറെ വായിക്കപ്പെട്ട പുസ്തകമാണ്. മലയാളത്തില്‍ പത്തോളം പുസ്തകങ്ങള്‍ എഴുതിയ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ ആദ്യത്തെ കന്നട വിവര്‍ത്തന പുസ്തകമാണ് കനസുകളെ ഭൂമിഗെ യാത്ര.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments