മൊഗ്രാൽ വലിയുള്ളാഹി അറബി ഹാജി (റ) മഖാം ഉറൂസ് ചൊവ്വാഴ്ച തുടങ്ങും.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
മൊഗ്രാൽ : നാനാജാതി മതസ്ഥർക്ക് ആശ്രയമായി നിലകൊണ്ടിരുന്ന മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി അറബി ഹാജി (റ) അവർകളുടെ പേരിൽ കഴിച്ച് വരാറുള്ള ഉറൂസ് നേർച്ചക്കും അതിനോടനുബന്ധിച്ച് അഞ്ചുദിവസത്തെ മതപ്രഭാഷണത്തിനും ആത്മീയ സദസ്സിനും 2026 മെയ് 19-ാം തീയതി ചൊവ്വാഴ്ച മർഹൂം യു എം ഉസ്താദ് നഗറിൽ തുടക്കമാവും. 24-ാം തീയതി സമാപിക്കും. പ്രഗൽഭരായ പണ്ഡിതന്മാരും, സാദാത്തുക്കളും പങ്കെടുക്കുന്ന ഉറൂസ് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു.
19-ാം തീയതി ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അവർകളുടെ മഖാം സിയാറത്തോടുകൂടി ഉറൂസ് പരിപാടിക്ക് തുടക്കമാവും. അന്നേ ദിവസം രാവിലെ 10:30ന് സ്വാഗതസംഘം ചെയർമാൻ അബ്ദുള്ളക്കുഞ്ഞി സ്പിക് പതാക ഉയർത്തും. വൈകുന്നേരം 4:30ന് യുവ പണ്ഡിത സദസ്സ് സംഘടിപ്പിക്കും. പ്രസ്തുത പരിപാടി അബ്ദുൽ മജീദ് ബാഖവി തളങ്കര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7:30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ ആമുഖ പ്രഭാഷണം നടത്തും. ‘മരണം മൗനിയായ ഉപദേശകൻ’ എന്ന വിഷയത്തിൽ ഉസ്താദ് ഷമീർ ദാരിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.ഹാജി ഇദ്ദീൻ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിക്കും.
20-ാം തീയതി വൈകുന്നേരം 4:30ന് മൊഗ്രാൽ ജമാഅത്ത് പരിധിയിലെ മൺമറഞ്ഞുപോയ ഉലമാക്കൾ, സാദാത്തീങ്ങൾ, ഉമറാക്കൾ എന്നിവർക്കായുള്ള പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കും. മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. രാത്രി 8:30ന് ‘നമ്മുടെ കാഴ്ചക്കപ്പുറം’ എന്ന വിഷയത്തിൽ ഉസ്താദ് അൻവർ മന്നാനി തൊടുപുഴ പ്രഭാഷണം നടത്തും.
21-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30ന് സ്വലാത്ത് മജ് ലിസ് നടക്കും. സയ്യിദ് ഹംദുല്ല തങ്ങൾ അൽ മഷ്ഹൂർ നേതൃത്വം നൽകും. മൊയ്തു നിസാമി കാലടി ഉൽബോധന പ്രഭാഷണം നടത്തും. രാത്രി 8:30ന് സയ്യിദ് എം.എസ് തങ്ങൾ മദനി അൽ ബുഖാരി ഓലമുണ്ട പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ‘അല്ലാഹുവിന്റെ മഹത്തുക്കൾ ആദരിക്കപ്പെടേണ്ടവർ’ എന്ന വിഷയത്തിൽ ഉസ്താദ് മുഹമ്മദ് അസ്ഹരി പേരോട് പ്രഭാഷണം നടത്തും.
22-ാം തീയതി വൈകുന്നേരം 4:30ന് മജ് ലിസുന്നൂർ അരങ്ങേറും. സയ്യിദ് ഹാദി തങ്ങൾ അൽ മഷ്ഹൂർ നേതൃത്വം നൽകും. രാത്രി 8:30ന് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഉസ്താദ് അൻവർ അലി ഹുദവി മലപ്പുറം ഇഷ്ഖ് മജ് ലിസിന് നേതൃത്വം നൽകി പ്രഭാഷണം നടത്തും.
23-ാം തീയതി വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. രാത്രി 8:30ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ റസാക്ക് അബ്റാറി ഉൽബോധന പ്രസംഗം നടത്തും. ‘ജെൻ-സിയോട് ഒരു ഉപദേശം’ എന്ന വിഷയത്തിൽ ഉസ്താദ് ഇ.പി അബൂബക്കർ അൽ ഖാസിമി പ്രഭാഷണം നടത്തും. വേദിയിൽ പ്രമുഖരായ മതപണ്ഡിതന്മാർ, സംഘാടകസമിതി ഭാരവാഹികൾ, മൊഗ്രാൽ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സംബന്ധിക്കും.
24-ാം തീയതി ഞായറാഴ്ച രാവിലെ 6:30ന് നടക്കുന്ന മൗലൂദ്-പ്രാർത്ഥനാ സദസ്സിന് സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. സയ്യിദ് അസീസ് തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ മൊഗ്രാൽ എന്നിവർ സംബന്ധിക്കും. രാവിലെ 7 മണിക്ക് നടക്കുന്ന ചീരണി വിതരണത്തോടെ ഉറൂസ് പരിപാടികൾക്ക് സമാപനമാ കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ബി എൻ മുഹമ്മദലി, ടി എം ഷുഹൈബ്, വി. പി അബ്ദുൽ ഖാദർ, ഇബ്രാഹിം കൊപ്പളം, എം ജി എ റഹ്മാൻ, യു എം ഫസ്‌ലു റഹ്‌മാൻ, ടി കെ അൻവർ എന്നിവർ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments