Breaking News

*രാഷ്ട്രീയ വിഷയങ്ങളെ വർഗീയവത്ക്കാനുള്ള ശ്രമം മലയാളിയുടെ സമാധാനം ഇല്ലാതാക്കും, കേരളം അതനുവദിക്കരുത്': V K സനോജ്*

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യം വിജയിച്ചതിന് പിന്നാലെ വര്‍ഗീയ ശക്തികള്‍ വിഭജന യുക്തിയുമായി രംഗത്തെത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നിയുക്ത എംഎല്‍എ വി കെ സനോജ്. രാഷ്ട്രീയ വിഷയങ്ങളെ മതവത്കരിക്കാനും വര്‍ഗീയവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ മലയാളികളുടെ സമാധാനം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഹൈക്കമാൻഡ് ലീഗിൻ്റെ അഭിപ്രായം തേടിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിലാണ് സനോജിന്റെ പ്രതികരണം.
ആര്‍എസ്എസും വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ലീഗിനെ ആക്രമിക്കുന്ന രീതി ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗിനോട് അഭിപ്രായം ചോദിക്കുന്നതും ചോദിക്കാതിരിക്കുന്നതും കോണ്‍ഗ്രസിലെ ആഭ്യന്തര കാര്യം മാത്രമാണ്. അതിന്റെ ചുവട് പിടിച്ച് അഭിപ്രായം പറയുന്നത് രാഷ്ട്രീമല്ലെന്നും പച്ചയായ വര്‍ഗീയതയാണെന്നും സനോജ് പറഞ്ഞു. കേരളം അത് അനുവദിച്ച് കൊടുക്കരുതെന്നും സനോജ് ഓര്‍മിപ്പിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments