Breaking News

കോട്ടച്ചേരി ദിനേശ് സഹകരണ സംഘം മാണിക്കോത്ത് ബ്രാഞ്ചിലെ കെ. രമണികല്ലിങ്കാൽ , കെ. സുലോചനപൊയ്യക്കര,കെ.രമണി പൂച്ചക്കാട് എന്നിവർക്ക് തൊഴിലാളികളും സഹപ്രവർത്തകരും ഹൃദ്യമായ യാത്രയ യപ്പ് നൽകി.

കാഞ്ഞങ്ങാട് : കോട്ടച്ചേരി ദിനേശ് സഹകരണ സംഘം മാണിക്കോത്ത് ബ്രാഞ്ചിൽ നിന്നും 39 വർഷത്തെ സേവനത്തിനുശേഷം  വിരമിക്കുന്ന കെ. രമണി കല്ലിങ്കാൽ  , 40 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കെ. സുലോചനപൊയ്യക്കര ,   കെ. രമണി പൂച്ചക്കാട് എന്നിവർക്ക് സഹപ്രവർത്തകരുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
യോഗം  സംഘം പ്രസിഡൻ്റ്
പി. കാര്യമ്പു ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി. എം രാധ അധ്യക്ഷത വഹിച്ചു. കാറ്റാടി കുമാരൻ,
പി.പി.തങ്കമണി, എം. കാർത്യായനി, കമലാക്ഷൻ കൊളവയൽ, ഗംഗാധരൻ കൊളവയൽ, വി. വി. നിഷാന്ത്,കെ. പി.വിജയൻ, ടി.വി. ശ്രീധരൻ  എന്നിവർ സംസാരിച്ചു . കെ, രമണി, കെ. സുലോചന, കെ. രമണി എന്നിവർ മറുപടി പ്രസംഗം നടത്തി. കെ. സരസ്വതി സ്വാഗതം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments