മലബാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ധനസഹായ വിതരണ ചടങ്ങ് വൈലത്തൂരിൽ ഉദ്ഘാടനം ചെയ്തു.
വൈലത്തൂർ : ആഗോള തലത്തിൽ വരെ നിർധനരായവർക്ക് ആശ്വാസം നൽകുന്ന വിവിധ രീതിയിലുള്ള സമാശ്വാസ പദ്ധതികളും ഭവന രഹിതർക്കുള്ള ധനസഹായവും എല്ലാം മലബാർ ഗോൾഡിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ഏറെ മാതൃകാപരവും മഹത്തരവുമാണെന്ന് പി കെ നവാസ് എം എൽ എ പറഞ്ഞു. മലബാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ധനസഹായ വിതരണ ചടങ്ങ് വൈലത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 13 കുടുംബങ്ങൾക്കുള്ള ധനസഹായം ചടങ്ങിൽ വെച്ച് നൽകി . പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ കോമുകുട്ടി ആദ്ധ്യക്ഷ്യം വഹിച്ചു. സയ്യിദ് ഉമറലി തങ്ങൾ മണ്ണാരക്കൽ പ്രസിഡന്റ് IUML പൊന്മുണ്ടം പഞ്ചായത്ത് , പി സിദ്ദീഖ് (താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സൈനുദ്ദീൻ (പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ), പി പി അബ്ദുറഹ്മാൻ (,ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്) പന്നികണ്ടതിൽ അഷ്റഫ് (പ്രസിഡന്റ് KVVES വൈലത്തൂർ ), കെ പി ആർ കുട്ടൻ (ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റ് ബിജെപി ഒബിസി മോർച്ച), എം എ റഫീഖ്( പ്രസിഡന്റ് തിരൂർ സാംസ്‌കാരിക വേദി) , ബി വാഹിദ്, കരീം ഹാജി ചോരാത്ത് (ഇൻവെസ്റ്റർ മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ്),,പറവാട്ട് ഷാഹുൽ ഹമീദ് , എന്നിവർ ആശംസകൾ അറിയിച്ചു.മലബാർ ഗോൾഡ് തിരൂർ ഷോറും ഹെഡുമാരായ അബ്ദുൾ സലീം വി വി സ്വാഗതവും , കെസി ദിനീഷ് നന്ദിയും അറിയിച്ചു , മാർക്കറ്റിംഗ് മാനേജർ ജിതീഷ് , സുധ , റാനിയ എന്നിവരും മാനേജ്മെൻ്റ് അംഗങ്ങളും നേതൃത്വം നൽകി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments