ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ (എ. കെ. പി. എ )കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷത്തിന് മുന്നോടിയായിവൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു. പ്രമുഖ സാഹിത്യകാരനും കവിയും പരിസ്ഥിതി പ്രവർത്തകനുമായ സുകുമാരൻപെരിയച്ചൂർ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് : ആ ൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾക്ക് മുന്നോടിയായി സ്കൂളുകളിൽ വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു. മുച്ചിലോട്ട് ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന പരിപാടി സ്കൂൾ വിദ്യാർത്ഥികളായ നിള, നൈനിക, നിരഞ്ജന, അക്ഷര എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. വൃക്ഷത്തൈ വിതരണ ഉദ്ഘാടനം പ്രമുഖ സാഹിത്യകാരനും കവിയും പരിസ്ഥിതി പ്രവർത്തകനുമായ സുകുമാരൻ പെരിയച്ചൂർ നിർവ്വഹിച്ചു. സുകുമാരൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ച് പരിസ്ഥിതി ദിന സന്ദേശവും നൽകി.എ. കെ. പി. എ ജില്ലാ പ്രസിഡണ്ട് ടി.വി. സുഗുണൻ അധ്യക്ഷനായി. വി. സുമംഗല ടീച്ചർ ആമുഖഭാഷണം നടത്തി. എ.കെ. പി. എ സംസ്ഥാന വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് പാലക്കുന്ന് മുഖ്യാതിഥിയായി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഫവാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഇ. രഞ്ജിത്ത് കുമാർ, കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് പ്രവീൺകുമാർ യു.കെ, കാഞ്ഞങ്ങാട് നോർത്ത് യൂണിറ്റ് പ്രസിഡണ്ട് സി. കൃപേഷ്, കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് ജോയിന്റ് സെക്രട്ടറി അനീഷ സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ . കെ. പ്രജിത്ത് സ്വാഗതവും ജില്ലാ പി.ആർ. ഒ രാജീവൻ രാജപുരം നന്ദിയും പറഞ്ഞു.
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളുകളിലും വീടുകളിലും പരിസരപ്രദേശങ്ങളിലും നട്ടുപിടിപ്പിക്കുന്നതിനായി 80 ഓളം വിവിധ തരത്തിലുള്ള വൃക്ഷ തൈകളുടെ വിതരണവും നടന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments