Breaking News

കെ ജി എൻ അപ്പാർട്ട്മെന്റ് : മംഗൽപാടി ഗ്രാമപഞ്ചായത്തിൽ വിജിലൻസ് പരിശോധന.

 ഉപ്പള : 2011 നിർമ്മാണം പൂർത്തിയായ ഉപ്പള കൈക്കമ്പയിലെ കെ. ജി. എൻ അപ്പാർട്ട്മെന്റ് അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പ്രദേശവാസിയും സാമൂഹ്യപ്രവർത്തകനുമായ മഹ്മൂദ് കൈക്കമ്പ നൽകിയ പരാതിയിൽ തിരുവനന്തപുരത്തെ തദ്ദേശ സ്വയംഭരണ വകുപ്പിലെ വിജിലൻസ്  ഉദ്യോഗസ്ഥർ മംഗൽപ്പാടി പഞ്ചായത്ത്‌ ഓഫിസിൽ പരിശോധന നടത്തി.
37 ഫ്ലാറ്റുകളാണ് നിലവിലെ എല്ലാ പഞ്ചായത്ത് കെട്ടിട നിർമാണ നിയമങ്ങളെയും കാറ്റിൽ പറത്തി നിർമ്മാണ പ്രവർത്തി പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തിയിലെ അശാസ്ത്രീയത കാണിച്ച് നിരവധി തവണ പരാതിക്കാരൻ മഹമൂദ് കൈകമ്പ പഞ്ചായത്ത് സെക്രട്ടറിക്കും ജനപ്രതിനിധികൾക്കും അന്ന് പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ 2008 ലാണ് പഞ്ചായത്തിനും ഫ്ലാറ്റ് ഉടമക്കും മഹ്മൂദ് വക്കീൽ നോട്ടീസ് അയക്കുന്നത്. പഞ്ചായത്തിൽ സമർപ്പിച്ച ബിൽഡിംഗ് പെർമിറ്റിന് പുറമേ പരാതിക്കാരന്റെ വീടിന് സമീപമായി രണ്ട് നിലകളിലെ ഒന്നര ഫീറ്റ് കെട്ടിടം നിലനിൽക്കുന്നതാണ് പരാതിക്ക് ആധാരം. 
 കെട്ടിടത്തിന്റെ മലിനജല സോക്കറ്റ് നിർമ്മാണം കാരണം മലിനജലം തൊട്ടടുത്ത് താമസിക്കുന്ന മഹ്മൂദിന്റെ കിണറിലേക്കാണ് ഉറവയായി പതിക്കുന്നത്. നിലവിൽ ഫ്ലാറ്റിന് ഫയർ എൻ ഒ സിയും ഇല്ല. ഇത്തരത്തിൽ അശാസ്ത്രീയമായി നിർമ്മിച്ച ഈ കെട്ടിടത്തിന്റെ അനധികൃത ഭാഗം പൊളിച്ചു മാറ്റണം എന്നതാണ് മഹമൂദ് കൈക്കമ്പയുടെ  പ്രധാന ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രണ്ട് പതിറ്റാണ്ടായി നിയമ പോരാട്ടത്തിലാണ് മുഹമ്മദ് കൈക്കമ്പ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments