Breaking News

*സൗജന്യ യാത്ര ;തിരിച്ചടി കിട്ടുന്നത്സ്വകാര്യ ബസ്സുകള്‍ക്ക്*

കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ തിരിച്ചടി കിട്ടുന്നത് സ്വകാര്യ ബസ്സുകള്‍ക്ക് സ്വകാര്യ ബസ്സുകളിലെ യാത്രക്കാരില്‍ 65 ശതമാനവും സ്ത്രീകളാണ്. ഏഴ് ജില്ലകളില്‍ സ്വകാര്യ ബസ്സുകള്‍ സജീമായുണ്ട്. അതിനാല്‍ സൗജന്യ യാത്ര തുടങ്ങുമ്പോള്‍ സ്ത്രീ യാത്രികരില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസിയിലേക്ക് മാറുമെന്നാണ് വിലയിരുത്തല്‍. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ഡിപ്പോകളും ബസ് സര്‍വീസുകളുമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ സ്വകാര്യ ബസ്സുകള്‍ ഇതോടെ പ്രതിസന്ധിയിലാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 32000 സ്വകാര്യ ബസ്സുകളുടെ സ്ഥാനത്ത് ഇന്ന് 7200 ബസ്സുകളായി കുറഞ്ഞതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമില്ല എന്നു സ്വകാര്യ ബസ്സുടമകള്‍ പറയുന്നു. മാറി മാറി വരുന്ന മന്ത്രിമാരുടെ ഭരണ പരിഷ്‌കാരവും, വിദഗ്ധ തൊഴിലാളികളുടെ അഭാവവും, ഉള്‍ക്കൊള്ളാനാവാത്ത കരിനിയമങ്ങളും, വര്‍ദ്ധിച്ചു വരുന്ന വാഹന ബാഹുല്യം മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും അതു മൂലമുള്ള ഇന്ധന നഷ്ടവും ട്രിപ്പ് നഷ്ടവുമെല്ലാം ഈ മേഖലയെ ശരശയ്യയിലാക്കി യിരിക്കുകയാണന്നെന്ന് ബസ്സുടമകള്‍ ആരോപിക്കുന്നു. അതേസമയം, സ്വകാര്യ ബസ്സുടമകളുടെ പ്രശ്‌നങ്ങള്‍ 100 ദിവസം കഴിഞ്ഞിട്ട് പരിശോധിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജൂണ്‍ 15 മുതല്‍ സ്ത്രീകളുടെ സൗജന്യയാത്ര എന്ന 'ഇന്ദിരാ ഗ്യാരണ്ടി' നടപ്പിലാകുന്നത് ആദ്യം ഓര്‍ഡിനറി ബസ്സുകളിലാണ്. ഓര്‍ഡിനറി ബസ്സുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിച്ച്‌ 100 ദിവസം ഇതിന്റെ പ്രായോഗികതയും സാമ്പത്തിക വശങ്ങളും വിശദമായി പഠിക്കാനാണ് നിലവിലെ ധാരണ. ആയതിനാാല്‍ ജൂണ്‍ 15 മുതല്‍ 100 ദിവസം കെഎസ്ആര്‍ടിസി ട്രയല്‍ റണ്‍ നടത്തും. ഈ വിലയിരുത്തലുകള്‍ക്കു ശേഷമായിരിക്കും കൂടുതല്‍ ബസ്സുകളിലേക്ക് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. ഈ ഘട്ടത്തില്‍ സ്വകാര്യ ബസ് മേഖലയുടെ പ്രശ്‌നങ്ങളും പഠിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments