Breaking News

രാവണീശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. ഉദ്ഘാടനം ചെയ്തു.

രാവണീശ്വരം :  രാവണീശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട്  പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ കവാടത്തിൽ നിന്നും സ്കൂളിൽ പുതുതായി പ്രവേശനം നേടിയ വർണ്ണ ബലൂണുകളും തൊപ്പിയും ധരിച്ച  വിദ്യാർത്ഥികളെ ആനയിച്ചുകൊണ്ട് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടന്നു. തുടർന്ന് 
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.  സ്കൂൾ പി. ടി. എ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രതീഷ് വെള്ളം തട്ട, മെമ്പർമാരായ ദീപ പ്രവീൺ, സുധ അശോകൻ,
 എ . പവിത്രൻ മാസ്റ്റർ,സതീശൻ മാസ്റർ,രോഹിണി മാക്കി, എന്നിവർ
 സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ ടീച്ചർ  സ്വാഗതവും ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.
കുട്ടികൾക്ക് സമ്മാനമായി കുടയും മലബാർ ഗോൾഡ് സ്പോൺ ചെയ്ത      സമ്മാനങ്ങളുംനൽകി.മുഴുവൻ കുട്ടികൾക്കും മധുര വിതരണവും നടന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments