Breaking News

എസ്.പി.സി ജില്ലാതല പ്രവേശനോത്സവം ജി.എച്ച് എസ് എസ് കാസർഗോഡിൽ നടന്നു.

കാസറഗോഡ് : എസ്പിസിയുടെ ജില്ലാതല പ്രവേശനോത്സവം കാസർഗോഡ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഢി ഐപിഎസ് ഉദ്ഘാടനം ചെയ്തു.അച്യുത് അശോക് ഐപിഎസ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് ഉദയകുമാർ അധ്യക്ഷത വഹിച്ചു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സിഎം ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. സൈബർ സെൽ എസ് ഐ സി എം രവീന്ദ്രൻ, എസ് കൺവീനർ സി കെ മദനൻ എന്നിവർ ചേർന്ന് സൈബർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ നഗരസഭ അംഗം മധുക്കര, സ്കൂൾ ഹെഡ്മിസ്ട്രസ് എ ഉഷ, ജില്ല സോഷ്യൽ പോലീസിംഗ് കോഡിനേറ്റർ പി കെ രാമകൃഷ്ണൻ, ജനമൈത്രി എ.ഡി എൻ ഒ  കെ ശശിധരൻ, നിർമ്മൽ കുമാർ, ഒ എസ് എ സെക്രട്ടറി ഷാഫി,സീനിയർ അസിസ്റ്റൻറ് ബി ഉഷാകുമാരി എന്നിവർ സംസാരിച്ചു.
എസ്പിസി ആൻ്റിനർക്കോട്ടിക്ക്  ബെൽട്ടിന്റെ ഭാഗമായി സ്കൂൾ കവാടത്തിൽ എസ്പിസി കുട്ടികൾ അധ്യാപകർ രക്ഷിതാക്കൾ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
സ്കൂൾ അസംബ്ലി ഹാളിൽ നടന്ന ചടങ്ങിൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച എസ്പിസിയുടെ നൃത്താവിഷ്കാരം നടന്നു.
ചടങ്ങിൽ ഓഎസ് എ സ്കൂളിന് നൽകുന്ന 6 ഫയർ എസ്റ്റിംഗ്യൂഷർ ഹെഡ് മിസ്ട്രസ് എ. ഉഷ ഏറ്റുവാങ്ങി
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ നടന്നു. പിടിഎയുടെ ആഭിമുഖ്യത്തിലെ പായസവിതരണം നടത്തി

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി കെ സുനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ അബ്ദുൽ റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.
എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയും അസിസ്റ്റൻറ് സൂപ്രണ്ട്  ഓഫ് പോലീസും ചേർന്ന് അനുമോദിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments