*തിരൂർ സ്വദേശിമലമ്പുഴ ഡാമിൽ മുങ്ങി മരണപ്പെട്ടു.*
പാലക്കാട് : മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയിൽ ഇന്നലെ ആയിരുന്നു സംഭവം.
പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ ഫാർമസി അവസാന വർഷ വിദ്യാർഥിയാണ് മരിച്ച ഷെമീൽ. സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഇവിടേക്ക് എത്തിയത്. കുളിക്കുന്നതിനിടയിൽ ഡാമിൽ അകപ്പെടുകയായിരുന്നു.
ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ടീമെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ഇന്ന് രാവില തെരച്ചിൽ പുനഃരാരംഭിക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments