Breaking News

*സ്വർണം പിടികൂടുന്നതിൽ വീഴ്ച; കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോ​ഗസ്ഥർക്ക് കസ്റ്റംസ് നോട്ടീസ്*

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുന്ന സ്വർണം പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് നോട്ടീസ്. എസിപി അടക്കം മൂന്ന് ഉദ്യോ​ഗസ്ഥർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എസിപി പി.പി ഷിബു, സിഐമാരായ രജീഷ്, ടി.എസ് ബിനു എന്നിവർക്കാണ് നോട്ടീസ്..

വിമാനത്താവളത്തിനുള്ളിലും പരിസരത്തുനിന്നും പിടികൂടുന്ന കള്ളക്കടത്ത് സ്വർണം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനങ്ങളും വീഴ്ചകളും ഉണ്ടായതായി കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കസ്റ്റംസ് ആക്ട് പ്രകാരം വിമാനത്താവള പരിധിയിൽ സ്വർണം പിടികൂടാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണെന്നിരിക്കെ, പൊലീസ് പിടിച്ചെടുക്കുന്ന ഭൂരിഭാഗം കേസുകളും കസ്റ്റംസിന് ഔദ്യോഗികമായി കൈമാറിയിരുന്നില്ല..

സ്വർണം പിടികൂടിയത് കസ്റ്റംസിനെ അറിയിച്ചില്ല, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പ്രതികളെ എക്സ്റേക്കു വിധേയമാക്കി, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ മജിസ്ട്രേറ്റിന്റെ അനുമതിയോ ഇല്ലാതെ മഹസർ തയ്യാറാക്കുകയും സ്വർണം പുറത്തെടുത്ത് ഉരുക്കുകയും ചെയ്തു എന്നിവയാണു പൊലീസിന്റെ വീഴ്ചകളായി കസ്റ്റംസ് ആരോപിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പിഴ ചുമത്തും..



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments