*അമേരിക്കയ്‌ക്ക് സ്വന്തം സൈനിക വിമാനങ്ങൾ വേണമെങ്കിൽ ഞങ്ങളുടെ അടുത്ത് അയക്കാതിരിക്കുക,അപ്പാച്ചെ വെടിവെച്ചിട്ടതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ,ഇതോടെ ഇറാൻ വെടിവെച്ചിട്ട സൈനിക വിമാനങ്ങൾ 48ആയി**Published ;10-06-2026 ബുധൻ*തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്.മേഖലയില്‍ സുരക്ഷിതരായിരിക്കണമെങ്കില്‍ വിദേശ സൈന്യങ്ങള്‍ എത്രയും വേഗം തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.“യുദ്ധക്കളത്തില്‍ തുടർച്ചയായ തോല്‍വികള്‍ നേരിട്ടെങ്കിലും, അമേരിക്ക ഞങ്ങളുടെ ദൃഢനിശ്ചയത്തെ വീണ്ടും പരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. നമ്മുടെ ശക്തമായ സായുധ സേന ഒരു ആക്രമണത്തെയും വെറുതെ വിടില്ല,” എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അരാഗ്ചി പ്രഖ്യാപിച്ചു. പേർഷ്യൻ ഗള്‍ഫിന്റെ ചരിത്രത്തില്‍ പുറത്തുനിന്നുള്ള ശക്തികള്‍ക്ക് ദാരുണമായ വിധിയാണുണ്ടായിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നയതന്ത്രം ഇഷ്ടപ്പെടുന്നവരാണെങ്കിലും മറുഭാഷയില്‍ സംസാരിക്കാനും തങ്ങള്‍ക്കറിയാമെന്ന് വ്യക്തമാക്കി.ALSO READ; വെറും 7 ദിവസം മതി, കുടലിന്റെ ആരോഗ്യം ഇനി പത്തിരട്ടിയാവും! ഈ മാറ്റം വരുത്തിയാല്‍ രോഗങ്ങള്‍ പമ്പകടക്കുംഹോർമുസ് കടലിടുക്കിന് മുകളില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതോടെയാണ് സംഘർഷം തുടങ്ങിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും, ഇതിന് തക്കതായ മറുപടി നല്‍കേണ്ടതുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക ഇറാനിലെ തെക്കൻ മേഖലകളില്‍ “ആനുപാതികമായ” പ്രത്യാക്രമണങ്ങള്‍ തുടങ്ങിയത്.ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ കൊഹെസ്ഥാൻ, സിരിക്, മിനാബ്, തീരദേശ നഗരമായ ബന്ദർ അബ്ബാസ് തുടങ്ങിയ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. അതേസമയം, ഹെലികോപ്റ്റർ മനഃപൂർവം ലക്ഷ്യമിട്ടതല്ലെന്നും അതൊരു അപകടമായിരിക്കാമെന്നുമാണ് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദിയുടെ വാദം. ഖതം അല്‍ അൻബിയ സെൻട്രല്‍ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെ സമീപമുള്ള രാജ്യങ്ങളിലെ ജനങ്ങളോട് സുരക്ഷിതമായ അകലം പാലിക്കാൻ ഉപദേശിച്ചിട്ടുണ്ട്.ALSO READ; അടിതെറ്റി അമേരിക്ക, നഷ്ടമായത് 43 വിമാനങ്ങള്‍! ഇറാന്റെ മുന്നില്‍ ട്രംപിന്റെ കണക്കുപുസ്തകം തെറ്റുന്നു, ഇത് വിധി…ദിവസങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന വെടിനിർത്തല്‍ കരാർ ഇതോടെ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. മേഖലയില്‍ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പോലും അട്ടിമറിക്കുന്ന തരത്തിലാണ് നിലവിലെ സൈനിക നടപടികള്‍ മുന്നേറുന്നത്. ആഗോള തലത്തില്‍ നിർണ്ണായകമായ ഹോർമുസ് കടലിടുക്കില്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഈ യുദ്ധം ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.➖➖➖➖➖➖➖➖➖➖വാർത്തകളും വിനോദവും ഇനി വിരൽ തുമ്പിൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാവൂhttps://chat.whatsapp.com/Dm7vXyQY8dn8s25SCncOaL*വാർത്തകൾക്കും പരസ്യങ്ങൾക്കും 24 മണിക്കൂറും ബന്ധപ്പെടുക*
തങ്ങളുടെ സൈനിക ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് മറുപടിയായി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്.
മേഖലയില്‍ സുരക്ഷിതരായിരിക്കണമെങ്കില്‍ വിദേശ സൈന്യങ്ങള്‍ എത്രയും വേഗം തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.
“യുദ്ധക്കളത്തില്‍ തുടർച്ചയായ തോല്‍വികള്‍ നേരിട്ടെങ്കിലും, അമേരിക്ക ഞങ്ങളുടെ ദൃഢനിശ്ചയത്തെ വീണ്ടും പരീക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. നമ്മുടെ ശക്തമായ സായുധ സേന ഒരു ആക്രമണത്തെയും വെറുതെ വിടില്ല,” എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അരാഗ്ചി പ്രഖ്യാപിച്ചു. പേർഷ്യൻ ഗള്‍ഫിന്റെ ചരിത്രത്തില്‍ പുറത്തുനിന്നുള്ള ശക്തികള്‍ക്ക് ദാരുണമായ വിധിയാണുണ്ടായിട്ടുള്ളതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, നയതന്ത്രം ഇഷ്ടപ്പെടുന്നവരാണെങ്കിലും മറുഭാഷയില്‍ സംസാരിക്കാനും തങ്ങള്‍ക്കറിയാമെന്ന് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് മുകളില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതോടെയാണ് സംഘർഷം തുടങ്ങിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും, ഇതിന് തക്കതായ മറുപടി നല്‍കേണ്ടതുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക ഇറാനിലെ തെക്കൻ മേഖലകളില്‍ “ആനുപാതികമായ” പ്രത്യാക്രമണങ്ങള്‍ തുടങ്ങിയത്.
ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ കൊഹെസ്ഥാൻ, സിരിക്, മിനാബ്, തീരദേശ നഗരമായ ബന്ദർ അബ്ബാസ് തുടങ്ങിയ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. അതേസമയം, ഹെലികോപ്റ്റർ മനഃപൂർവം ലക്ഷ്യമിട്ടതല്ലെന്നും അതൊരു അപകടമായിരിക്കാമെന്നുമാണ് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദിയുടെ വാദം. ഖതം അല്‍ അൻബിയ സെൻട്രല്‍ ആസ്ഥാനത്തിന്റെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി, അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെ സമീപമുള്ള രാജ്യങ്ങളിലെ ജനങ്ങളോട് സുരക്ഷിതമായ അകലം പാലിക്കാൻ ഉപദേശിച്ചിട്ടുണ്ട്.
അടിതെറ്റി അമേരിക്ക, നഷ്ടമായത് 43 വിമാനങ്ങള്‍! ഇറാന്റെ മുന്നില്‍ ട്രംപിന്റെ കണക്കുപുസ്തകം തെറ്റുന്നു, ഇത് വിധി…
ദിവസങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന വെടിനിർത്തല്‍ കരാർ ഇതോടെ തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. മേഖലയില്‍ സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പോലും അട്ടിമറിക്കുന്ന തരത്തിലാണ് നിലവിലെ സൈനിക നടപടികള്‍ മുന്നേറുന്നത്. ആഗോള തലത്തില്‍ നിർണ്ണായകമായ ഹോർമുസ് കടലിടുക്കില്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട ഈ യുദ്ധം ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments