കളിയും ചിരിയും ചിന്തയും കലാപരിപാടികളും കോർത്തിണക്കിബേക്കൽ ഉപ ജില്ലാതല സ്കൂൾ പ്രവേശനോത്സവം വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി വിതുളസി ഉദ്ഘാടനം ചെയ്തു.
വേലാശ്വരം : കളിയും ചിരിയും ചിന്തയും കലാപരിപാടികളും കോർത്തിണക്കി ഇത്തവണത്തെ പ്രവേശനോത്സവം നയനാനന്ദകരമാക്കി വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ. ബേക്കൽ ഉപജില്ലാതല പ്രവേശന ഉത്സവ ഉദ്ഘാടന ചടങ്ങാണ് വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നത്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചുകൊണ്ട് ഘോഷയാത്ര നടന്നു. സ്കൂളിലെ വിദ്യാർഥികൾ പ്രവേശനോത്സവ ഗാനത്തിന് ചുവടുകൾ വച്ചു കൊണ്ടുള്ള നൃത്തം ഏറെ ശ്രദ്ധേയമായി.തുടർന്ന് അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി പ്രവേശനോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷനായി. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി സുകുമാരൻ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നിർവഹിച്ചു. സ്കൂൾ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരേ നിറത്തിലും ഗുനത്തിലുമുള്ള സ്കൂൾ ബാഗ് നൽകി വിദ്യാർത്ഥികൾക്കിടയിൽ ഒരേ തരത്തിൽ ചിന്തിക്കുന്നതിനുള്ള പ്രേരണ നൽകി എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഡയറ്റ് ലക്ചറർ ഡോക്ടർ കെ. അജിത, ബേക്കൽ ബി.പി.സി എം. എച്ച്. അബ്ദുൽസലാം, പി.കൃഷ്ണൻ,
സി. വി. കൃഷ്ണൻ, കെ. വി. സുനിൽകുമാർ, എ. പ്രകാശൻ, കെ. വി.അമൃത, കെ. ഉമാദേവി എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. ശോഭന നന്ദിയും പറഞ്ഞു. തുടർന്ന് നാടൻപാട്ട് കലാകാരി കുമാരി ഭവന്യ കാഞ്ഞങ്ങാട് നാടൻപാട്ട് അവതരണവും നടത്തി. പായസ വിതരണവും നടന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments