കീബോര്‍ഡില്‍ വിസ്മയം തീര്‍ത്ത് ഡൗണ്‍ സിന്‍ഡ്രോവുമായി അദ്വിക
തിരൂര്‍ : ജന്‍മനായുള്ള ഡൗണ്‍ സിന്‍ഡ്രോം അവസ്ഥയെ വിജയകരിമായി മറികടന്ന് സംഗീത ലോകത്ത് പുതിയ ഉയരങ്ങള്‍ തേടുകയാണ് ചെമ്രവട്ടം സ്വദേശിനിയായ പി.അദ്വിക. ഇന്ത്യയില്‍ ഡൗണ്‍ സിന്‍ഡ്രോം അവസ്ഥയിലുള്ള ആദ്യത്തെ കീ ബോര്‍ഡ് ലൈവായി അവതരിപ്പിച്ച് റികാര്‍ഡുകള്‍ സൃഷ്ടിച്ച ആദ്യത്തെ കുട്ടിയാണ് ഇവര്‍. ഈ പത്ത് വയസ്സുകാരിയുടെ നേട്ടം ഇതിനകം തന്നെ ഇന്റര്‍ നാഷണല്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്, ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ബുക്ക്, നോബല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലേയും കേരളത്തിലേയും ആദ്യത്തെ വിദ്യാര്‍ത്ഥി എന്ന ബഹുമതിയും അദ്വികക്ക് സ്വന്തം.
കീ ബോര്‍ഡ് പഠിച്ച് ലൈവായി അവതരിപ്പിച്ചാണ് അദ്വിക ഈ നേട്ടം കൈവരിച്ചത്. അദ്വികയുടെ അതിജീവനത്തിന്റെ കഥ പുതിയ തലമുറക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നത്. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഈ കുട്ടി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. 75 ശതമാനം ഭിന്നശേഷി അവസ്ഥയിലായിരുന്നു ഈ കുട്ടിയുടെ ജനനം. പത്ത് വയസ്സുവരെ വ്യക്തമായ സംസാരശേഷിപോലും ഉണ്ടായിരുന്നില്ല. സംസാരശേഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മ്യൂസിക്ക് തെറാപ്പി തുടങ്ങിയത്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍തന്നെ സംസാരത്തില്‍ വലിയ മാറ്റം പ്രകടമായി. തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കീ ബോര്‍ഡ് പരിശീലനത്തിന് തുടക്കമിട്ടത്. അത്ഭുതപ്പെടുത്തുന്ന രൂപത്തിലായിരുന്നു കീ ബോര്‍ഡ് വായനയിലെ മുന്നോട്ടുള്ള പ്രയാണം. അതി വേഗത്തില്‍ തന്നെ കീ ബോര്‍ഡുമായി ഇണങ്ങി അവര്‍ വായനയില്‍ മികവ് തെളിയിച്ചു. പഠന വൈകല്യങ്ങളും സംസാരശേഷിയിലെ പരിമിതികളും നിലവിലുള്ളപ്പോള്‍ തന്നെ കീ ബോര്‍ഡ് വായനയില്‍ അദ്വിക വലിയ ഉയരങ്ങളിലെത്തി. തനിക്ക് ഏറ്റവും പറ്റിയ ഇടം കീ ബോര്‍ഡ് വായനയാണെന്ന് അവര്‍ തെളിയിച്ചു.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും അവ ഓര്‍ത്തെടുക്കാനും കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ തന്നെ സംഗീതോപകരണങ്ങള്‍ പരിശീലിക്കുന്നത് അവര്‍ക്ക് വലിയ വെല്ലുവിളിയാണ്. വിരല്‍ ചനങ്ങളിലെ നിയന്ത്രണ പ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവ്, കണ്ണ്- കൈ കോര്‍ഡിനേഷന്‍ എന്നിവയും ഇത്തരം കുട്ടികള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കും. എങ്കിലും ശരിയായ പരിശീലനവും ക്ഷമയോടെയുള്ള സമീപനവും ഉണ്ടെങ്കില്‍ ഇത്തരം കുട്ടികള്‍ക്കും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് അദ്വികയുടെ വിജയ ജൈത്രയാത്ര വിളംമ്പരം ചെയ്യുന്നു. സംഗീത പരിശീലനത്തിനൊപ്പം മ്യുസിക് തെറാപ്പിയുടെ പരിശീലനവും ഈ കുട്ടിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംഗീത പരിശീലനത്തിലെ പ്രത്യേക രീതികള്‍ അദ്വികയുടെ ഓര്‍മ്മ ശക്തി, പഠനശ്രദ്ധ, കോര്‍ഡിനേഷന്‍ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
ചെമ്രവട്ടം ജി.യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അദ്വിക. പി.സുജിത് ശങ്കര്‍-പി.സി.രേഖ ദമ്പതികളുടെ മൂത്ത മകളാണ്. അവരോടൊപ്പം അച്ഛമ്മയായ പി.ജയലക്ഷ്മിയും കുട്ടിക്ക് വേണ്ട നിരന്തരമായ പിന്തുണയും കഠിനമായ പരിശീലനങ്ങളും ചേര്‍ന്നപ്പോഴാണ് ഈ കൊച്ചു മിടുക്കി ഇന്ത്യയിലെ തന്നെ മികച്ച ഉയരങ്ങളിലെത്തിയത്. 2025 ലെ കേരളാ സാമൂഹ്യ നീതി വകുപ്പിന്റെ ഭിന്നശേഷി മേഘലയിലെ പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് നേടിയ എടപ്പാള്‍ സ്വദേശി നിര്‍ഷാദ് നിനിയാണ് അദ്വികയുടെ പരിശീലകന്‍. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിഡ്രോം തുടങ്ങിയ അവസ്ഥകളിലുള്ള കുട്ടികള്‍ക്കായി വ്യത്യസ്ഥമായ മ്യൂസിക്ക് തെറാപ്പി മാതൃകകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. സെറിബ്രല്‍പാള്‍സി അവസ്ഥയുള്ള മ്യൂസിക്ക് തെറാപ്പിസ്റ്റായ കാഞ്ഞങ്ങാട് സ്വദേശി ആരോമലും, റീ ഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് റീമയും സ്‌പെഷ്യല്‍ എജുക്കേറ്റര്‍ ഷാനിബയും, സ്‌കൂളിലെ അധ്യാപകരും അദ്വികയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്.
അദ്വികയുടെ വിജയഗാഥ ഒരു കുട്ടിയുടെ നേട്ടമെന്നതിലുപരി, ഒരു കുടുംബത്തിന്റെ സമര്‍പ്പണത്തിന്റെയും അധ്യാപകരുടെ പരിശ്രമത്തിന്റെയും വിശ്വാസത്തിന്റെയും ശക്തമായ തെളിവാണ്.ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശവും അകമഴിഞ്ഞ പിന്തുണയും ലഭിച്ചാല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ കൈകവരിക്കാമെന്നതിന് അദ്വിക ഇന്ന് ഒരു ജീവിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments