Breaking News

വരും തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യ സമൂഹത്തിന്റെ കടമ: നാഷണൽ ലീഗ്

കാസർഗോഡ് : വരും തലമുറയ്ക്ക് ശുദ്ധവായുവും ശുദ്ധജലവും പകർന്നു നൽകേണ്ടത് ഇന്നത്തെ മനുഷ്യ സമൂഹത്തിന്റെ ഒഴിവാക്കാനാവാത്ത ബാധ്യതയാണെന്ന് നാഷണൽ ലീഗ്.

"പച്ചപ്പിലേക്ക് ഒരു ചുവട് , നാളേക്കായി ഒരു മരം" എന്ന സന്ദേശമുയർത്തി നാഷണൽ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു ലക്ഷം വൃക്ഷത്തൈകൾ നടീൽ വരാചരണം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നു.
മുളിയാറിൽ ജില്ലാ പ്രസിഡന്റ് ഇക്ബാൽ മാളിക, മൊഗ്രാലിൽ ജനറൽ സെക്രട്ടറി എ.കെ കമ്പാർ, ബേക്കലിൽ സംസ്ഥാന കമ്മിറ്റി അംഗം ബി.കെ.സാലിം, കുറ്റിക്കോലിൽ റഹീം  ഹാജി കരിവേടകം,  ആരിക്കാടിയിൽ മുസ്തഫ കുമ്പള, ഉപ്പളയിൽ റഹ് മാൻ ആരിക്കാടി, പൊവ്വലിൽ മൂസ പുളിന്റടി, മേൽപ്പറമ്പിൽ സയ്യദ് ഫാറൂഖ് ഹൈദ്രോസി തങ്ങൾ, കീഴൂരിൽ സി.എം. ഖാദർ ഒറവങ്കര, ചെമ്മനാട് അമീറലി കളനാട്, പാലക്കുന്നിൽ മജീദ് പൂച്ചക്കാട്, കോട്ടിക്കുളത്ത് സത്താർ ഖിളരിയ്യ, പള്ളിക്കരയിൽ കെ.എ. മുഹമ്മദ് കുഞ്ഞി, ഖിളർ ഖിളരിയ്യ, കാഞ്ഞങ്ങാട് അഫ്സൽ പടന്നക്കാട്, ചെറുവത്തൂരിൽ ഹാജി റഹ്‌മാൻ തുരുത്തി, തൃക്കരിപ്പൂരിൽ വി.എൻ.പി.നിസാം എന്നിവർ നടീൽ കർമ്മത്തിന് നേതൃത്വം നൽകി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments