Breaking News

*ദേശീയപാതയില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ നടപടി*

തിരുവനന്തപുരം: : ദേശീയപാതയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുമായി കെഎസ്ആര്‍ടിസി. ബസിലെ ഡ്രൈവറേയും കണ്ടെക്ടറേയും സര്‍വീസില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള തുടരന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും സിഎംഡി പ്രമോജ് ശങ്കര്‍ പറയുന്നു. ജൂണ്‍ 3-ന് നെയ്യാറ്റിന്‍കര യൂനിറ്റിലെ KS-600 സൂപ്പര്‍ഫാസ്റ്റ് ബസ് നെയ്യാറ്റിന്‍കരയില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാര്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍വീസ് തുടര്‍ന്നത് ദൃശ്യങ്ങള്‍ സഹിതം പ്രചരിച്ചിരുന്നു.


വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ജോലിയില്‍ നിന്നും നീക്കിയത്. 'യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് കെഎസ്ആര്‍ടിസി പരമപ്രാധാന്യം നല്‍കുന്നത്. റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കര്‍ശനമായി പാലിക്കാന്‍ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനവും അംഗീകരിക്കില്ല. ഇനിയും ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും കെഎസ്ആര്‍ടിസി സിഎംഡി പറഞ്ഞു.


തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോള്‍പ്ലാസയില്‍ എത്തിയപ്പോള്‍ പണമില്ലെന്ന് കണ്ട് തിരികെയോടിക്കുകയായിരുന്നു. വണ്‍വേയിലൂടെ ബസ് മൂന്ന് കിലോമീറ്ററോളം തിരിഞ്ഞോടിയെന്നായിരുന്നു പരാതി. ബസ് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഗതാഗത കുരുക്കുണ്ടാവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനും പോലിസിനും കൈമാറിയതായിരുന്നു. പിന്നാലെയാണ് നടപടി. അതേസമയം, തങ്ങള്‍ പൈസ നല്‍കാന്‍ തയാറായിട്ട് ടോള്‍ ബൂത്തിലെ ജീവനക്കാര്‍ സമ്മതിക്കാത്തിനാല്‍ തിരിച്ച് ഓടിച്ചതെന്നാണ് ബസ് ജീവനക്കാരുടെ വാദം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments