*എൽ ജി എം എൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയെ അനുമോദിച്ചു...*
മഞ്ചേശ്വരം : ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് ( എൽ ജി എം എൽ )സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് ദേശീയ സമിതി അംഗവുമായ അഷ്റഫ് കർളയെ മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മഞ്ചേശ്വരം എ കെ ഗാർഡനിൽ വച്ച് നടന്ന പ്രവർത്തക സമിതി യോഗത്തിൽ വച്ച് അനുമോദിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് അസീസ് മരിക്ക അധ്യക്ഷത വയിച്ച യോഗം കാസർകോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി എ മൂസ മൂസ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം എം എൽ എ എ കെ എം അഷ്‌റഫ്, കാസർകോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും നിയോജകമണ്ഡലം നിരീക്ഷകനുമായ ഹാരിസ് ചൂരി കർളയെ ഷാൾ അണിയിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി എം അബ്ബാസ്, സയ്യിദ് ഹാദി തങ്ങളും, ടി എം ശുഹൈബ് അബ്ദുല്ല മാധേരി, അബ്ദുല്ല മാളിക, എം പി ഖാലിദ്, സിദ്ദീഖ് ഒളമഗർ, ഖാലിദ് ദുർഗപള്ളി, അസീസ് കളത്തൂർ, ബിപി അബ്ദുൽ ഖാദർ, ഗോൾഡൻ അബ്ദുറഹ്മാൻ, ബഷീർ കനില, ബി എൻ മുഹമ്മദലി, ഷാഹുൽ ഹമീദ് ബന്തിയോട് അസീസ് കളായി, അബ്ദുല്ല കണ്ടത്തിൽ, അസീസ് കളായി, അബൂബക്കർ പെരൂദന, ഹമീദ് മച്ചമ്പാടി, അസീസ് ഹാജി, യുസഫ് ഉളുവാർ തുടങ്ങിയവർ സംസാരിച്ചു.
യു കെ സൈഫുള്ള തങ്ങൾ നന്ദി പറഞ്ഞു.


No comments