നാടെങ്ങും ലോകകപ്പ് ഫുട്ബോൾ ജ്വരം, വിളംബര ജാഥ സംഘടിപ്പിച്ചും സന്തോഷ് ട്രോഫി താരത്തെ അനുമോദിച്ചും മൊഗ്രാൽ ദേശീയവേദി.
മൊഗ്രാൽ : ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങി നാടും,നഗരവും. ഇനിയുള്ള ദിനങ്ങൾ രാത്രിയും,പകലും ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികൾ.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വമ്പൻ ടീമുകളുടെ കൂറ്റൻ ഫ്ലക്സുകളും, കട്ടൗട്ടുകളും ആരാധകർ ഉയർത്തി കഴിഞ്ഞു. നാടുനീളെ കളിയാരവങ്ങളാണ്.വിവിധ ടീമുകളുടെ പേരിൽ ടൂർണ്ണമെന്റുകളും നടന്നുവരുന്നു.
ഒട്ടുമിക്ക ക്ലബ്ബുകളിലും രാത്രി കളികാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൊഗ്രാലിൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി താരം എംഎൽ അബൂബക്കർ ദിൽഷാദിന്റെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ സംഘടിപ്പിച്ചു. തുടർന്ന് നാടിന്റെ അഭിമാനമുയർത്തിയ ദിൽഷാദിനെ മെമെന്റോ നൽകി അനുമോദിക്കുകയും ചെയ്തു.എം മാഹിൻ മാസ്റ്റർ മെമെന്റോ കൈമാറി.
വിളംബര ജാഥയ്ക്ക് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്, ഭാരവാഹികളായ എം വിജയകുമാർ, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി,ദേശീയവേദി ഗൾഫ് പ്രതിനിധികളായ എ കെ ഷംസുദ്ദീൻ,പി വി അൻവർ, അബൂബക്കർ ലാന്മാർക്ക്,ടി കെ അൻവർ,എം എ മൂസ,കാദർ മൊഗ്രാൽ, എം ജി എ റഹ്മാൻ,ഷാഫി കല്ലുവളപ്പിൽ,എം എസ് മുഹമ്മദ് കുഞ്ഞി,മുഹമ്മദ് അബ്ക്കോ,ടി കെ ജാഫർ,അബ്ദുള്ള കുഞ്ഞി നട്പ്പളം, അഷ്റഫ് പെർവാഡ്,ഹമീദ് കാവിൽ,എ എച്ച് ഇബ്രാഹിം,ടി എ ജലാൽ,ഹമീദ് പെർ വാഡ്,യൂ എ ഹസ്സൻ ലോൻഡ്റി,സിദ്ദീഖ് ബി എ,മിശാൽ റഹ്മാൻ,മൊയ്തീൻ കുഞ്ഞി കെ എ,റഷീദ് തഖ്‌വ,മാമു ഹാജി,കെ എം അബ്ദുൽ റഹ്മാൻ, അബ്ദുള്ള കോട്ടക്കുന്ന്, അബ്ദുൽ ഖാദർ, സാഹിർ പെയിന്റർ, അഷ്‌റഫ് ഇട്ടി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:മൊഗ്രാലിൽ ദേശീയവേദി സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ വിളംബര റാലിയും,സന്തോഷ് ട്രോഫി താരം എംഎൽ അബൂബക്കർ ദിൽഷാദിന് നൽകിയ അനുമോദനവും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments