Breaking News

ഐ.എൻ.എൽ 33-ം വാർഷിക പരിപാടികൾക്ക് നാളെ തുടക്കം

കോഴിക്കോട് : ദേശീയ രാഷ്ട്രീയത്തിലെ ഒരു ദശാസന്ധിയിൽ ഇബ്രാഹീം സുലൈമാൻ സേട്ട് ബീജാവാപം നൽകിയ ഇന്ത്യൻ നാഷണൽ ലീഗിൻ്റെ (ഐ.എൻ.എൽ) ഒരു വർഷം നീണ്ടുനിൽക്കുന്ന 33-ാം വാർഷിക പരിപാടികൾക്ക് ജൂൺ 13ന് ശനിയാഴ്ച നാളെ പ്രാരംഭം കുറിക്കും.. സുലൈമാൻ സേട്ട് കൈമാറിയ തത്ത്വാധിഷ്ഠിതവും മതനിരപേക്ഷതയിൽ അധി ഷ്ഠിതവുമായ രാഷ്ട്രീയത്തിന് ഏറ്റവും കൂടുതൽ പ്രസക്തിയുള്ള വർത്തമാനകാലത്ത് പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനും മതേതര-ജനാധിപത്യ ചേരിക്ക് കരുത്ത് പകരുന്നതിനും പ്രസ്ഥാനത്തെ പ്രാപ്‌തമാക്കുക എ ന്ന ലക്ഷ്യത്തോടെ താഴേതട്ട് മുതൽ പുനഃസംവിധാനിക്കുന്നതിനുള്ള പദ്ധതികൾ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ

മുന്നിലുള്ള മുഖ്യഅജണ്ട. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പ്രഹരത്തെ തുടർ ന്ന് നഷ്ടപ്പെട്ട ജനകീയാടിത്തറയും ജനപ്രിയതയും തിരിച്ചു പിടിക്കാനുള്ള ബാധ്യത മുന്നിലുണ്ട്. സംഘടനാസംവിധാ നം കൂടുതൽ ജനകീയവും 'ജെൻസെന്നിനെ' ആകർഷിക്കുന്നതുമായിക്കണമെന്ന തിരിച്ചറിവ് അത് കൈമാറുന്നു.

ഐ.എൻ.എൽ 33-ാം വാർഷികാഘോഷങ്ങൾക്ക് ജൂൺ 13-ന് ശനിയാഴ്‌ച രാവിലെ 11മണിക്ക് കോഴിക്കോട് ടൗൺ ഹാ ളിൽ തുടക്കം കുറിക്കും. പാർട്ടി അഖിലേന്ത്യാ പ്രസിഡൻ്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ സാഹിബ് പരിപാടി ഉദ്ഘാ ടനം ചെയ്യും. പാർട്ടി സംസ്ഥാന അധ്യക്ഷൻ അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരിക്കും. ഐ.എൻ.എല്ലിന്റെ സം ഭവബഹുലമായ 32 വർഷത്തെ പ്രയാണത്തിന് നേതൃത്വം കൊടുത്തവരെ കുറിച്ച് 'കനൽ പഥങ്ങൾ താണ്ടിയ ആദർശ പോരാളികൾ' എന്ന വിഷയം സുലൈമാൻ സേട്ടിൻ്റെ ജീവചരിത്രകാരനും നിലവിൽ 'സുപ്രഭാതം 'പത്രത്തിൻ്റെ മാനേജി ങ് എഡിറ്ററുമായ ടി.പി ചെറുപ്പ അവതരിപ്പിക്കും. നാഷണൽ വിമെൻസ് ലീഗ് ദേശീയ അധ്യക്ഷ തസ്‌നീം ഇബ്രാഹീമും, ഐ.എൻ.എൽ, എം.സി.സി നേതാക്കളും ആശംസ അർപ്പിക്കും.

1994 ഏപ്രിൽ 23ന് പാർട്ടി രൂപീകരണത്തിന് വേദിയായ പുരാതന ദൽഹിയിലെ പ്രശസ്‌തമായ ഐവാനെ ഗാലിബ് ഹാളിൽ ഒത്തുകൂടിയവരിൽ ഭൂരിഭാഗവും ഇന്ന് കാലയവനിക്കക്കുള്ളിൽ മറഞ്ഞിരിക്കയാണ്. എങ്കിലും ആ ചരിത്രമുഹൂ ർത്തതിന് സാക്ഷികളായ ചിലർ ഇന്നും നമ്മോടൊപ്പമുണ്ട്. അവരുടെ ഓർമകൾ പങ്ക് വെക്കുന്ന സംഗമത്തിൽ ജാഫർ അത്തോളി, എൻ. അഹമ്മദ് മാസ്റ്റർ, യു.സി. മമ്മൂട്ടി ഹാജി, ബടേരി ബഷീർ, ടി.എ ഖാലിദ്, എം ഇബ്രാഹീം തുടങ്ങിയവ ർ പങ്കെടുക്കും. തുടർന്ന് പാർട്ടിയുടെ ആദ്യകാല നേതാക്കളെ ആദരിക്കും. പാർട്ടി കർണാടക പ്രസിഡൻ്റ് ഷാജഹാൻ സേട്ട്, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ മൊയ്‌തീൻ കുഞ്ഞി കളനാട്, നിസാറുദ്ദീൻ കാക്കോത്തറ തുടങ്ങിയവർ ച ടങ്ങിന് നേതൃത്വം നൽകും. പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ സി.എച്ച് ഹമീദ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ട റിമാരായ എം.എ ലത്തീഫ് സ്വാഗതവും സൺ റഹീം നന്ദിയും പ്രകാശിപ്പിക്കും. ഇടവേളയിൽ പാർട്ടി കലാ സാംസ്കാ രികവിഭാഗമായ 'ഇനാഫി'ലെ ഗായികമാരുടെ സംഗീതവിരുന്നുണ്ടാവും.

ഉച്ചക്ക് ശേഷം 2 മണിക്ക് ആരംഭിക്കുന്ന പൊളിറ്റിക്കൽ സെഷനിൽ 'സുലൈമാൻ സേട്ടിൻ്റെ രാഷ്ട്രീയവും ഫാഷിസ്റ്റ് വി രുദ്ധ പ്രതിരോധവും' എന്ന ചർച്ചാസമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കും. ഐ. എൻ..എൽ സംസ്ഥാന ഉപാധ്യക്ഷൻ സമദ് തയ്യിൽ അധ്യക്ഷനായ വേദിയിൽ സെക്രട്ടറി സി.പി അൻവർ സാദത്ത് സ്വാ ഗതമോതും. സി.പി.എം സംസ്ഥാന സെക്രട്ടറിയേ റ്റ് അംഗം പി.മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്യും. സി.പി. ഐ സംസ്ഥാന കമ്മിറ്റി അംഗവും പ്രഗൽഭ വാഗ്മിയുമായ അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും. ആർ.ജെ.ഡി സംസ്ഥാന പ്രസിഡൻ്റ് എം.പി ശ്രേയാംസ് കുമാർ, മുൻ മന്ത്രി ഡോ.കെ.ടി ജലീൽ, ഐ.എൻ.എൽ സംസ്ഥാന ജന.സെ ക്രട്ടറി കാസിം ഇരിക്കൂർ, എൻ.സി.പി സംസ്ഥാന പ്രസിഡൻ്റ് പി.എം സുരേഷ് ബാബു, ഐ.എൻ.എൽ ദേശീയ ഓർഗ നൈസിങ് സെക്രട്ടറി സമദ് നരിപ്പറ്റ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. പാർട്ടി സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ സമ്മേളന പ്രമേയങ്ങൾ അവതരിപ്പിക്കും. കോഴിക്കോട് ജില്ല പ്രസിഡൻ്റ് കെ.പി അബ്ദുസ്സലാം നന്ദി പ്രകാശിപ്പിക്കും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments