Breaking News

*വിസ്‌ഡം സ്റ്റേറ്റ് എക്സലൻസ് സമ്മിറ്റ് ഞായറാഴ്ച ആലത്തിയൂരിൽ* _വിദ്യാഭ്യാസ മന്ത്രി ഉൽഘാടനം ചെയ്യും_

തിരൂർ : വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് മദ്റസാ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എക്സലൻസ് മീറ്റ് ജൂൺ 14 ന് ഞായറാഴ്ച രാവിലെ ഒമ്പതിന് ആലത്തിയൂർ ദാറുൽ ഖുർആനിൽ നടക്കും.

പൊതു വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ ഹജ് കാര്യ മന്ത്രി എൻ ശംസുദ്ദീൻ ഉൽഘാടനം ചെയ്യും. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി എൻ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിക്കും. കെ.പി നൗഷാദലി എം എൽ എ , പി.കെ നവാസ് എം എൽ എ എന്നിവർ മുഖ്യാഥിതികളാകും.
വിസ്‌ഡം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ നാസിർ ബാലുശേരി മുഖ്യപ്രഭാഷണം നടത്തും.

 സംസ്ഥാനതലത്തിൽ മദ്റസകളിൽ നിന്ന് 5, 8 ക്ലാസുകളിൽ നിന്നായി വിസ്‌ഡം വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ 140 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണ് സംഗമിക്കുന്നത്.

പഠന രംഗത്ത് ഉന്നത നിലവാരം പുലർത്തുന്നത് പോലെ ജീവിത സംസ്കരണം സാധ്യമാക്കുക, ധാർമ്മിക ജീവതത്തിൻ്റ പ്രായോഗികത ബോധ്യപ്പെടുത്തുക, രാഷ്ട്രത്തിനും സമുഹത്തിനും ഉപകാരപ്പെടുന്നവിധം പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്താൻ മാർഗദർശനം നൽകുക, ഉന്നത തല വിദ്യാഭ്യാസവും അതിൻ്റെ സാധ്യതകളും ബോധവൽകരിക്കുക, സമകാലിക എ ഐ ലോകത്തോട് ക്രിയാത്മകമായി സംവദിക്കാനും സ്വത്വം നിലനിറുത്തി പൊതു ഇടങ്ങളിൽ ഇടപെടാൻ വിദ്യാർത്ഥികളെ പ്രാപ്‌തമാക്കുക എന്നിവ ലക്ഷ്യങ്ങളാണ്.

വിസ്‌ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം കെ ഇർഫാൻ സ്വലാഹി ,ട്രഷറർ പി.ഒ ഉമർ ഫാറൂഖ്, ദാറുൽ ഖുർആൻ ഡയറക്ടർ നൂറുൽ അമീൻ, ഷംജാസ് കെ അബ്ബാസ്, ഷദീദ് ഹസൻ, മുദുൽ വളാഞ്ചേരി, പി കെ അംജദ് മദനി, മുജീബ് ഒട്ടുമ്മൽ, ഡോ. വി അബ്ദുല്ലത്തീഫ്,അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി, അബ്ദുസ്സമദ് പുറങ്ങ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.


 വിസ്ഡം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നാലകത്ത് പരീദ്, വിസ്‌ഡം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ ടി നൂറുദ്ധീൻ, തിരൂർ മണ്ഡലം ഭാരവാഹികളായ
സമീർ പയ്യനങ്ങാടി, അസ്‌ലം തിരൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments