Breaking News

*കുരുന്നുകൾക്ക് എംഇഎസ് തിരൂർ യൂണിറ്റിൻ്റെ സ്‌നേഹ സമ്മാനം*

തിരൂർ : കേരള സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി എംഇഎസ് തിരൂർ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  എഎംഎൽപി സ്കൂൾ കുമരമംഗലം കോരങ്ങത്ത്, എഎംഎൽപി സ്കൂൾ പഴങ്കുളങ്ങര മുത്തൂർ,  എന്നീ വിദ്യാലയത്തിലെ നവാഗതരായ 100 ൽപരം കുരുന്നുകൾക്ക് സൗജന്യമായി  ബാഗും കുടയും മധുരപലഹാരങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. എംഇഎസ് കേരളയുടെ ഉപാധ്യക്ഷൻ മുഹമ്മദ് ഷാഫി ഹാജി കൈനിക്കര പരിപാടി ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷം വഹിച്ചു തിരൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യാസർ പൊട്ടച്ചോല മുഖ്യാഥിതിയായിരുന്നു. സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി , സ്റ്റേറ്റ് മെബർമാരായ ജലീൽ കൈനിക്കര, പിഎ റഷീദ്, നജ്മുദ്ദീൻ കല്ലിങ്ങൽ, യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങളായ മൻസൂർ ബാബു, മുസ്തഫ തറമ്മൽ, അബ്ദുള്ള കുട്ടി അമ്മേങ്കര, മമ്മി ചെറു തോട്ടത്തിൽ, മൊയ്തുട്ടി ഹാജി,  വിഇഎ ഷാനവാസ്, കെ ഹമീദ് മോൻ , ഡോ സുരഭില ഷബാദ്, നിഷാറാണി സിറാജ് എന്നിവർ നേതൃത്വം നൽകി. സ്കൂളുകളിലെ പ്രധാന അദ്ധ്യാപകരായ രതീഷ് മാസ്റ്റർ, ഗണേശൻ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, ഷീബ ടീച്ചർ , മാനേജർമാരായ അബ്ദുറഹിമാൻ, പിഐ മുഹമ്മത് അഷ്റഫ് എന്നിവർ നന്ദി അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments