Breaking News

*എന്‍ഡിഎ കൺവീനർ തുഷാര്‍ വെള്ളാപ്പള്ളിയെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല,മന്ത്രിമാർ ഓരോരുത്തരായി വെള്ളാപ്പള്ളിയുടെ വീട്ടിൽ പോകുന്നതിനെ വിമർശിച് സോഷ്യൽ മീഡിയ*

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനും പ്രധാന ഘടകക്ഷിയായ മുസ് ലിം ലീഗിനും എതിരേ വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനേയും എന്‍ഡിഎ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയേയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും. കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വിവാദം കത്തി നില്‍ക്കുന്നതിനിടേയാണ് ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല എന്‍ഡിഎ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.

എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിച്ചത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ഒരുപടി കൂടി കടന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുഷാര്‍ വെള്ളാപ്പള്ളിയെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രമേശ് ചെന്നിത്തല വീട്ടിലെത്തുന്ന വീഡിയോ ഉള്‍പ്പടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് തുഷാര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് യുഡിഎഫ് മുന്നോട്ടുവെച്ച വാദങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്ന സംഭവങ്ങളാണ് ഓരോ ദിവസവും അവര്‍ അധികാരത്തിലെത്തിയ ശേഷം സംഭവിക്കുന്നത് .  സത്യപ്രതിജ്ഞാവേളയില്‍ വന്ദേമാതരം വിവാദഭാഗം പൂര്‍ണമായും ആലപിച്ചത് വലിയ വിവാദമായിരുന്നു. 

വി ഡി സതീശന്‍ നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു. പിന്നീട് യുഡിഎഫില്‍നിന്ന് വിജയിച്ച് ജനപ്രതിനിധികളും മന്ത്രിമാരുമായവര്‍ വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചതും വിവാദമായിരുന്നു. ജി സുധാകരന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ ഉള്‍പ്പടെയാണ് വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത്, വെള്ളാപ്പള്ളിയുടെ വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. മുസ് ലിം സമുദായത്തിനെതിരേയും മലപ്പുറം ജില്ലക്കെതിരേയും മുസ് ലിം ലീഗിനെതിരേയും വെള്ളാപ്പള്ളി നടേശന്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിരുന്നു.

വെള്ളാപ്പള്ളിയെ പിണറായി വിജയന്‍ പൊന്നാട അണിയിച്ചത് വലിയ വിവാദമായിരുന്നു. വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ പിണറായി വിജയന്‍ പൊന്നാട അണിയിച്ചതിനെതിരേ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ വിമര്‍ശിച്ചത് വലിയ വാര്‍ത്തയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫിനെ പിന്തുണച്ചവരും വി ഡി സതീശന്റെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടേയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കാര്‍ത്തികപ്പള്ളി കുന്നത്തുകാട്ടില്‍ വീട്ടിലെത്തി തുഷാര്‍ വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തിയത്. ജനസേവനത്തിനും പൊതുപ്രവര്‍ത്തനത്തിനും ജീവിതം സമര്‍പ്പിച്ച രമേശ് ചെന്നിത്തലയുടെ അനുഭവസമ്പത്തും നേതൃത്വപാടവവും എന്നും ഏറെ പ്രചോദനമാണെന്ന പുകഴ്ത്തലും തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കാണാം. സംസ്ഥാനത്തെ എന്‍ഡിഎയുടെ ഉന്നത നേതാവുമായുള്ള മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കൂടിക്കാഴ്ചയില്‍ മുസ് ലിം ലീഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments